തിരുവഞ്ചൂരിന്റെ കരിനാക്ക്... കഴിഞ്ഞ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേ ഫലത്തിന് ശേഷം എല്‍ഡിഎഫ് സ്വപ്നയും സ്വര്‍ണവുമായി വീണുടഞ്ഞിരുന്നു; തിരുവഞ്ചൂരിന്റെ കരിനാക്ക് പോലെ ഇനിയും പ്രളയവും മറ്റും വരുമല്ലോ പോലെയായി; തദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ഉയര്‍ത്തെഴുന്നേറ്റ് വീണ്ടും; തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റും ട്വന്റി ഫോറും

മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റും ട്വന്റി ഫോറും കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ ഏഷ്യാനെറ്റിന്റെ തുടര്‍ഭരണ പ്രവചനത്തിന് ശേഷമാണ് പ്രതിപക്ഷം ഉണര്‍ന്നത്.
തിരുവഞ്ചൂര്‍ പറഞ്ഞതുപോലെ തീര്‍ന്നില്ലല്ലോ ഇനിയും മലപോലെ പ്രളയവും മറ്റും വരാനില്ലേ എന്നതു പോലെയാണ്. സ്വര്‍ണവും സ്വപ്നയും വന്നതോടെ സകലരും പറഞ്ഞു. തുടര്‍ഭരണമില്ലെന്ന്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ മാറി,
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെ സര്‍വേ ഫലം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോള്‍ യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി കൂടുതല്‍ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു.
തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതല്‍ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റേ ഇവിടെ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.
ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തന്നെ പറഞ്ഞു. ഉമ്മന്‍ചാണ്ടി മതിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂര്‍ മൂന്നാമതെത്തി.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഏഴ് ശതമാനം പേരുടെ പിന്തുണ തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണയാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മറ്റുള്ളവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത് ഒന്‍പത് ശതമാനം പേരാണ്.
വടക്കന്‍ കേരളത്തില്‍ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിര്‍ത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതല്‍ 26 വരെ സീറ്റാണ് ലഭിക്കുക. എന്‍ഡിഎ 7 സീറ്റ് വരെ നേടാം.
രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു. തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ഇക്കുറി 16 മുതല്‍ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നാണ് ഫലം. യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതല്‍ 25 സീറ്റ് വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.
സംസ്ഥാനത്ത് 18 മുതല്‍ 25 വയസുവരെയുള്ളവരില്‍ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനുമാണ്. എന്‍ഡിഎയെ പിന്തുണക്കുന്നത് 21 ശതമാനം പേര്‍. 26 മുതല്‍ 35 വയസുവരെ പ്രായക്കാരില്‍ 41 ശതമാനം പേര്‍ ഇടതുമുന്നണിയെയും 38 ശതമാനം പേര്‍ യുഡിഎഫിനെയും പിന്തുണക്കുന്നു.
19 ശതമാനം പേര്‍ എന്‍ഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയില്‍ പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ എല്‍ഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേര്‍ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പം. 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എന്‍ഡിഎയ്ക്കുമാണ്.
മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്ന് 51 ശതമാനം പേരും വിശ്വസിക്കുന്നു. തന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടില്ലെന്ന് കരുതുന്നത് 45 ശതമാനം പേരാണ്. സോളാര്‍ കേസ് സിബിഐക്ക് വിട്ട നിലപാട് ശരിയെന്ന് 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് രമേശ് ചെന്നിത്തലയ്ക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേര്‍ സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 27 ശതമാനം പേര്‍ ക്ഷേമ പെന്‍ഷനും 18 ശതമാനം പേര്‍ കോവിഡ് പ്രവര്‍ത്തനത്തിനും മാര്‍ക്കിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയര്‍ത്തിക്കാട്ടിയത്.
"
https://www.facebook.com/Malayalivartha