കാര്യങ്ങള്‍ കൈവിടുന്നോ... രാവന്തിയോളം ചെന്നിത്തല വെള്ളം കോരിക്കോട്ടെ പക്ഷെ മുഖ്യമന്ത്രിയായി വേണ്ടേ വേണ്ട; ഏഷ്യാനെറ്റ് സര്‍വേയില്‍ രമേശ് ചെന്നിത്തല ശശി തരൂരിനെകാളും വളരെ പിന്നില്‍; ഉമ്മന്‍ ചാണ്ടിക്കും തരൂരിനും ഒന്നും രണ്ടും സ്ഥാനം

ആഗോള നായരായ ശശി തരൂരിനെ സ്വീകരിച്ചാലും രമേശ് ചെന്നിത്തലയെ വേണ്ട വേണ്ട എന്ന അഭിപ്രായമാണ് ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ കാണുന്നത്.
കോണ്‍ഗ്രസുകാര്‍ അവസാനം ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വന്ന പോലെയാണ് ഏഷ്യാനെറ്റും പ്രവചിക്കുന്നത്. ഐശ്വര്യ കേരള യാത്രയുമായി ചെന്നിത്തല ഓരോ വിഷയവുമായി കത്തി കയറുമ്പോഴും മുഖ്യമന്ത്രിയായി വേണ്ടെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് പുറമെ ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ പേരുകളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ്. ഇവരില്‍ ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേയില്‍ ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഏറ്റവും പിന്നില്‍.
യുഡിഎഫില്‍ നിന്ന് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തണം എന്ന ആഗ്രഹമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. 42 ശതമാനം വോട്ടമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായപ്പോള്‍ ശശി തരൂരിന് 27 ശതമാനം പേരുടേയും ചെന്നിത്തലയ്ക്ക് 19 ശതമാനം ആളുകളുടേയും പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അത്രതന്നെ ശതമാനം പേര്‍ അറിയില്ല, മറ്റുള്ളവര്‍ വരട്ടെ എന്ന നിലപാടും സ്വീകരിച്ചു.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ ഘടകമായേക്കാവുന്ന ചോദ്യങ്ങളാണ് ഹൈന്ദവ വിഭാഗത്തില്‍ പെട്ടവരോട് ചോദിച്ചത്. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലായിരുന്നു പ്രധാന ചോദ്യം. ഇതടക്കമുള്ള ചോദ്യങ്ങളോട് ജനം പ്രതികരിച്ചത് എങ്ങിനെയാണ് എന്ന് നോക്കാം.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്നായിരുന്നു ഒരു ചോദ്യം. സ്വാധീനിക്കും എന്ന് 29 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സ്വാധീനിക്കില്ലെന്നായിരുന്നു 44 ശതമാനം പേരുടെ അഭിപ്രായം. 27 ശതമാനം പേര്‍ സ്വാധീനിക്കുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ചോദ്യത്തോട് പ്രതികരിച്ച കൂടുതല്‍ പേരും സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന അഭിപ്രായക്കാരായിരുന്നു, 44 ശതമാനം. ഇതില്‍ നിന്ന് വിഭിന്നമായി സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പറയാന്‍ കഴിയില്ലെന്ന് പറഞ്ഞത് 16 ശതമാനം പേരാണ്.
ശബരിമല വിഷയത്തിലെ യഥാര്‍ത്ഥ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. സര്‍ക്കാര്‍ പിന്‍വാങ്ങിയെന്ന അഭിപ്രായക്കാരായിരുന്നു കൂടുതല്‍, 47 ശതമാനം. 40 ശതമാനം പേര്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെന്ന അഭിപ്രായക്കാരായിരുന്നു. 13 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചോയെന്നായിരുന്നു നാലാമത്തെ ചോദ്യം. ദോഷകരമായി ബാധിച്ചുവെന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. 18 ശതമാനം പറയാന്‍ കഴിയില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി.
ശബരിമല വിഷയത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലില്‍ തൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും തൃപ്തിയില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 19 ശതമാനം പേരേ തൃപ്തിയുണ്ടെന്ന അഭിപ്രായപ്പെട്ടുള്ളൂ. 21 ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് പറഞ്ഞു.
"
https://www.facebook.com/Malayalivartha