മണര്‍കാട് നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ചു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മണര്‍കാട് നാലുമണിക്കാറ്റിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ചു മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. തുരുത്തിപ്പറമ്പില്‍ (കിഴക്കേടത്ത്) കെ.സി. ഏബ്രഹാമിന്റെ മകന്‍ ജിബിന്‍ ഏബ്രഹാ(31)മാണ് മരണമടഞ്ഞത്.
ശനിയാഴ്ച രാത്രി 10.30നു നാലുമണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാവും കലുങ്കിനടിയിലെ വെള്ളത്തിലേക്കു തെറിച്ചുവീണു. രാത്രിയായതിനാല്‍ സംഭവം ഏറെ വൈകിയാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.
സമീപത്തെ മോട്ടോര്‍ തറയില്‍ രാത്രിയില്‍ മോട്ടോര്‍ ഓഫ് ചെയ്യാന്‍ വന്നവരാണു വെള്ളത്തില്‍ ബൈക്കും യുവാവും കിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞു സംഭവസ്ഥലത്തു പോലീസെത്തി. മൃതദേഹം മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha