ബിഗ് ബോസിൽ ലാലേട്ടൻ പറഞ്ഞത് കള്ളം; തുറന്നടിച്ച് നടി അശ്വതി; എന്തൊരു ദുരന്തമാണ് ; അമ്പരന്ന് പ്രേക്ഷകർ

ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ച് നടി അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ശ്രദ്ധേയമാകുകയാണ് . കഴിഞ്ഞ സീസണുകളേയും മൂന്നാം സീസണിനേയും താരതമ്യം ചെയ്യുകയും പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുമെല്ലാമാണ് അശ്വതി എഴുതിയിരിക്കുന്നത്. രസകരമായ നിരീക്ഷണങ്ങളാണ് അശ്വതി നടത്തുന്നത്. ബിഗ് ബോസ് തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ എന്നാ അശ്വതി ചോദിക്കുന്നു. കഴിഞ്ഞ കണ്ടെസ്റ്റന്റ്‌സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു'' എന്നാണ് അശ്വതി ഒരു പോസ്റ്റില്‍ പറയുന്നത്. പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള നരീക്ഷണങ്ങളും അശ്വതി പങ്കുവെക്കുന്നുണ്ട്.
ഇത് ഇന്നത്തെ പ്രോമോ കട്ട് എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലതു. ഒപ്പം ഉപദേശങ്ങളുടെ രായാവും. കഴിഞ്ഞ രണ്ടു സീസണിന്റെയും സ്‌ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നുവെന്നും അശ്വതി എഴുതുന്നു. എന്നാല്‍ ഇത് ആരെ കുറിച്ചാണെന്ന് മാത്രം അശ്വതി വ്യക്തമാക്കിയില്ല. ''ആരാന്നൊന്നും ഞാന്‍ പറയണില്ല. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം 'വെളിച്ചം പെര പെരാന്നു പരക്കട്ടെ'' എന്നു പറഞ്ഞാണ് ഈ പോസ്റ്റ് അശ്വതി അവസാനിപ്പിക്കുന്നത്.കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചും അശ്വതി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ആദ്യ വാരം കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ എപ്പിസോഡിനെ കുറിച്ചാണ് അശ്വതി അഭിപ്രായപ്രകടനം നടത്തുന്നത്.
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചും അശ്വതി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ആദ്യ വാരം കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ എപ്പിസോഡിനെ കുറിച്ചാണ് അശ്വതി അഭിപ്രായപ്രകടനം നടത്തുന്നത്.''ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവര്‍ക്കു കൊടുത്ത ആ ഒരു പ്രോത്സാഹനം അത് ഇഷ്ട്ടായി. ലാലേട്ടന് കണ്ടെസ്റ്റന്റ്‌സ് നല്‍കിയ ആദ്യത്തെ സര്‍പ്രൈസ് വളരെ നന്നായിരുന്നു. പിന്നെ ദൃശ്യം 2ന്റെ കഥകളില്‍ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി. മറ്റുള്ളവരുടെ മോശമെന്നല്ല. നോബി ചേട്ടന്‍ തന്റെതായ ശൈലിയില്‍ കോമഡി കലര്‍ത്തി ബാക്കി ഉള്ളവര്‍ നോക്കി വായിച്ചപ്പോള്‍ കാണാപ്പാഠം ആയി അവതരിപ്പിച്ചു'' അശ്വതി പറഞ്ഞു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മള്‍ മലയാളികള്‍ക്ക് തന്ന കോണ്‍ടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കുമെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha