വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍പന നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍

വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍പന നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. പാലക്കാട് മുതലമട അംബേദ്കര്‍ കോളനി മംഗലത്ത്കാട് വീട്ടില്‍ മാഹിന്‍ (പളുങ്ക് മാഹിന്‍ -36), പാലക്കാട് മുതലമട ഗൗഡപുരം പുത്തൂര്‍ വീട്ടില്‍ ഇജാസ് (26) എന്നിവരെയാണ് എടത്തല പൊലീസ് പാലക്കാട് കൊല്ലംകോടുനിന്ന് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ട് വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചു. ഈ കേസിലെ മറ്റൊരു പ്രതി രവി മാണിക്യനെ ദിവസങ്ങള്‍ക്കു മുമ്ബ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മാഹിന്‍ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളില്‍ പ്രതിയാണ്. ഇജാസിനെതിരെ കൊല്ലംകോട് സ്‌റ്റേഷനിലും കേസുണ്ട്.
ആലുവ ഭാഗത്തുനിന്ന് വാഹനങ്ങള്‍ കാണാതായത് സംബന്ധിച്ച് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കി!!െന്റ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.
വാഹനം മോഷ്ടിച്ചശേഷം തമിഴ്‌നാട്ടിലെത്തിച്ചാണ് രൂപമാറ്റം വരുത്തുന്നത്. ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എസ്.പി പറഞ്ഞു.
"
https://www.facebook.com/Malayalivartha