ദുബായിൽ 21 തവണ എത്തി ; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെളിപ്പെടുത്തൽ പുറത്ത്; സ്പീക്കർ വീണ്ടും കുരുക്കിലേക്ക്

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നടത്തിയ വിദേശയാത്രകളുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യതയില്ലായ്മ തുടരുകയാണ് . ആകെ 11 വിദേശയാത്രകളെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കിയിരിക്കുന്നത് . എന്നാൽ 21 തവണ സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിരിക്കുകയാണ് . 2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന്‍യാത്ര നടത്തി എന്ന വിവരവും പുറത്ത് വന്നിരിക്കുന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയായിരുന്നു യാത്ര നടത്തിയത് . വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പതിനൊന്ന് പ്രാവശ്യം പോയതിൽ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് ചിലവാക്കിയെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നുണ്ട് . എന്നാല്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽനിന്നുള്ള കണക്കുപ്രകാരം സ്പീക്കര്‍ ദുബായില്‍ മാത്രം 21 തവണ എത്തിയെന്ന കാര്യം വ്യക്തമാണ് . ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു . 4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചിലവിനെക്കുറിച്ച് വിശദീകരണമില്ല.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha