സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കളുടെ ശയനപ്രദക്ഷിണം!

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കായിക താരങ്ങളുടെ ശയനപ്രദക്ഷിണം.
ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കളാണ് റോഡില്‍ ശയന പ്രദക്ഷിണം നടത്തുന്നത്. സമരപ്പന്തലില്‍ നിന്ന് കന്റോണ്‍മെന്റ് ഗേറ്റ് വരെയാണ് ശയന പ്രദക്ഷിണം. ദിവസങ്ങളായി ഇവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്.
ദേശീയ ഗെയിംസ് താരങ്ങളായ 88 പേര്‍ക്കാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാനുള്ളത്. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ജോലി ലഭിച്ചിരുന്നു.
എന്നാല്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡല്‍ ജേതാക്കള്‍ക്ക് ജോലി ലഭിച്ചിരുന്നില്ല. ഗെയിംസ് കഴിഞ്ഞയുടന്‍ തന്നെ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 249 ഒഴിവുകള്‍ ഇവര്‍ക്ക് ബാധകമാണോ എന്നറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ഇവരെ പരിഗണിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha