സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി.ജോയി ചുമതലയേല്‍ക്കും
സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി.ജോയി ഇന്നു ചുമതലയേല്‍ക്കും. 2023 ജൂണ്‍ 30 വരെ കാലാവധിയുണ്ട്. ഇ.പി.എഫ് സി.ഇ.ഒ ആയ ശേഷം കേന്ദ്ര സെക്രട്ടേറിയറ്രില്‍ സെക്രട്ടറി കോ- ഓര്‍ഡിനേഷന്‍ ആയിരിക്കേയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. 87ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോയി പാലക്കാട് സബ് കളക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്.
തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് നേടി കുറച്ചുകാലം ഐ.എസ്.ആര്.ഒയില്‍ പ്രവര്‍ത്തിച്ചു. യു.കെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്രിറ്ര്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ നിന്ന് എം.ഫിലും ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡിയും നേടി. എഴുത്തുകാരന് കൂടിയായ ജോയി എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കിങ്ങിണിമറ്രം സ്വദേശിയാണ്.
https://www.facebook.com/Malayalivartha