Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷൻ കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്തു, പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ്, ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികൾ സത്യവാങ്മൂലം നൽകി, ഡിവിഡി പകർപ്പ് പ്രതികൾക്ക് നൽകി

09 MARCH 2021 07:41 AM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്

ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷൻ കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്തു, 

പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ്, ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികൾ സത്യവാങ്മൂലം നൽകി, ഡിവിഡി പകർപ്പ് പ്രതികൾക്ക് നൽകി

 

 

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ്  ചീഫ് ആയ  കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു. പ്രതികളായ ശ്രീറാമും വഫയും സെഷൻസ് കോടതിയിൽ ഹാജരാകാൻ ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു.

  അതേസമയം സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ്  ചീഫ് ആയ  കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.  . ജുഡീഷ്യൽ മജിസ്ട്രേട്ട് അനീസയുടെ നിർദേശപ്രകാരമാണ് പ്രതികൾ സത്യവാങ്മൂലം സമർപ്പിച്ചത്. ഡി വി ആർ ദൃശ്യങ്ങൾ  കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസും  ഫെബ്രുവരി 24 ന് ഹാജരാകാൻ   കോടതി ഉത്തരവിട്ടത് പ്രകാരമാണ് അടച്ചിട്ട കോടതി ഹാളിൽ പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിൻ്റെയും സാന്നിധ്യത്തിൽ ലാപ് ടോപ്പിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് പകർപ്പെടുത്തത്. .     തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്  മജിസ്ട്രേട്ട് കോടതിയിലാണ് 2 ഡി വി ഡി ദൃശ്യങ്ങളുടെ പകർപ്പെടുത്തത്.   

2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.

 

ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.


കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടർ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. രക്തത്തിൽ മദ്യത്തിൻ്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിൾ പരിശോധനക്ക് രക്തമെടുക്കാൻ ഡോക്ടർമാർക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകൾ തള്ളി നീക്കി.

 

മദ്യത്തിൻ്റെ അംശം രക്തത്തിൽ ശാസ്ത്രീയമായും നിയമപരമായും നിർണ്ണയിക്കുന്നത് 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയിൽ തെളിയുമ്പോഴാണ്.

ഇത് ഒരാൾ മദ്യപിച്ച് മണിക്കൂറുകൾ താണ്ടിയുള്ള പരിശോധനയിൽ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതൽക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂർവ്വം വഴങ്ങാത്തത്.

 


സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശും പോലീസ് പാർട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിൻ്റെ കടമയും കർത്തവ്യവുമാണ്.

എന്നാൽ സംഭവം നടന്ന് പ്രതിയെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂർ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തത്.

 


മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു.

ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിൻ്റെ രക്തസാമ്പിൾ എടുത്തു. എന്നാൽ മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്സിഡൻ്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിൻ്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിൻ്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യൽ ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.


ശ്രീറാം ഓടിച്ച വഫയുടെ ഫോക്സ് വാഗൺ കാർ കൃത്യ സമയം മണിക്കൂറിൽ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നിൽ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെൽ ബ്രേക്കും ഹാൻഡ്

 


ബ്രേക്കും ശരിയായ രീതിയിൽ പ്രവർത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശ്രീറാമിൻ്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച ബഷീറിൻ്റെതാണെന്ന് എഫ് എസ് എൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.


അതേ സമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.

 

 



മ്യൂസിയം പോലീസ് പ്രതി ഭാഗം ചേർന്ന് പോലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആൻറി ക്ലൈമാക്സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും മോഡലുമായ സെക്സ് ബോംബ് വഫാ ഫിറോസിന്റെ കാർ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ 2019 ആഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്.

35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം കോടതിയിൽ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകൾ നശിപ്പിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആർ ഇട്ട മ്യൂസിയം പോലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.

 


ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീൻ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചതിൽ മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.


കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനിൽക്കണമെങ്കിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേൽക്കോടതി വിധിന്യായങ്ങൾ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

 

 


അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പോലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.

നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പോലീസ് സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറിൽ ചുമത്തിയിരിക്കുന്നത്. 304 സെഷൻസ് കോടതിയിൽ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്.

 

 

304 എ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ ചെയ്യേണ്ട കേസുമാണ്. ഇത് പ്രതിയെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ വേണ്ടിയാണ്. മുമ്പ് പാറ്റൂരിൽ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കർ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാർജ് ചെയ്ത ആ കേസിന്റെ വിചാരണയിൽ സെഷൻസ് കോടതി ഡ്രൈവർക്ക് ഏഴേ മുക്കാൽ വർഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.


ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പോലീസ് എഫ് ഐആറിൽ വെള്ളം ചേർത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 minutes ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (10 minutes ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (12 minutes ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (20 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (24 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (35 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (3 hours ago)

Malayali Vartha Recommends