Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി : മുൻ എം.ഡി.കെ.എ.രതീഷക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സി.ജെ.എം കോടതി സിബിഐയോട് ഉത്തരവിട്ടു, സംസ്ഥാന വിജിലൻസ് എഴുതിത്തള്ളിയ

09 MARCH 2021 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്

ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി

സംസ്ഥാന വിജിലൻസ് എഴുതിത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

രതീഷിനെക്കൂടാതെ ഐ.എൻ.റ്റി.യു.സി നേതാവ് ഇ.ചന്ദ്രശേഖരൻ , കശുവണ്ടി കരാറുകാരൻ ജെയ്മോൻ ജോസഫ് എന്നിവരെ ഹാജരാക്കാൻ സിജെഎം ആർ. രേഖയാണ് ഉത്തരവിട്ടത്.

 

 

കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സി ബി ഐ പ്രോസിക്യൂഷൻ അനുമതി തേടിയെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു.

തുടർന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കുറവ് ചെയ്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന , വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സി ബി ഐ ആദ്യം സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 

 

കുറ്റപത്രം ഫയലിൽ സ്വീകരിച്ച് പരിശോധിച്ച സിബിഐ ജഡ്ജി കെ. സനിൽകുമാർ കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളിൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പുകൾ ഇല്ലാത്തതിനാൽ മജിസ്ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്ന് നിരീക്ഷിച്ചു.

തുടർന്ന് കേസ് വിചാരണക്കായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് റെക്കോർഡുകൾ അയക്കാൻ കോടതിയിലെ ശിരസ്തദാറോട് ഉത്തരവിടുകയായിരുന്നു.

 

 


എൽ ഡി എഫ് സർക്കാരിൻ്റെ സ്വാധീനത്താൽ സംസ്ഥാന വിജിലൻസ് ഇതേ കേസ് പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് 2019 ൽ എഴുതിത്തള്ളിയിരുന്നു. പ്രതികൾക്കെതിരെ തെളിവില്ലെന്ന കാരണം കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റെഫർ റിപ്പോർട്ട് സമർപ്പിച്ചു.

കൂടുതൽ മെച്ചപ്പെട്ട തെളിവില്ലായെന്ന കാരണം ചൂണ്ട ക്കാട്ടി കേസ് എഴുതിത്തള്ളുകയായിരുന്നു.

 

 


തന്റെ മകളുടെ വിവാഹത്തീയതിക്ക് മുമ്പായി റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ. എൻ. റ്റി. യു. സി. സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതി 2019 ജനുവരി 31 നകം റഫർ റിപ്പോർട്ട് സ്വീകരിക്കണമോ തളളണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിജിലൻസ് കോടതിയോട് നിർദേശിച്ചിരുന്നു..

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വാദം കേട്ട മുൻ വിജിലൻസ് ജഡ്ജി ഡി.അജിത്കുമാർ റെഫർ റിപ്പോർട്ട് അംഗീകരിച്ച് വിജിലൻസ് കേസ് റദ്ദാക്കുകയായിരുന്നു. അതേ സമയം സംഭവം സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ അന്വേഷണം നടക്കുന്നതായും വിജിലൻസ് കേസ് റദ്ദാക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

 

 


2015 ഓണക്കാലത്ത് 2,000 ടൺ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടർ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന വിദേശ രാജ്യത്തിൽ നിന്നും സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തതിൽ 2. 86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോർപ്പറേഷന് വരുത്തിയെന്നും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം പ്രതികൾ ഉണ്ടാക്കിയെന്നുമാണ് കേസ്.

സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നും കാപ്പക്സിലെ ഗുണനിലവാര പരിശോധകൻ നിലവാരമില്ലാത്ത തോട്ടണ്ടിക്ക് ഒന്നാം തരം ഗുണനിലവാരമുള്ളതായി വ്യാജ സാക്ഷ്യപത്രം നൽകിയതായും 2016 ൽ രജിസ്റ്റർ ചെയ്ത വിജിലൻസിന്റെ എഫ്.ഐ.ആറിൽ ഉണ്ട്. എന്നാൽ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാൻ അനുമതി തേടി 2018 ൽ റഫർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

 

 


വിജിലൻസ് അഴിമതിക്കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരൻ , കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്മോൻ ജോസഫ്, കൊല്ലം കാപ്പക്സിലെ ഗുണനിലവാര പരിശോധകൻ ഭുവനചന്ദ്രൻ എന്നിവരെയാണ് കേസ് റദ്ദാക്കി വിജിലൻസ് കോടതി കുറ്റവിമുക്തരാക്കിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 minutes ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (10 minutes ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (12 minutes ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (20 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (24 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (35 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (3 hours ago)

Malayali Vartha Recommends