മുഖ്യമന്തിക്കെതിരെ വീണ്ടും വിമർശനവുമായി ഇ ശ്രീധരൻ; 'പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രം'

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല മുഖ്യമന്ത്രിയല്ലെന്നും ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമർശിച്ചു.
ഇതിനു മുന്നേ ഇ ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഏകാധിപതിയാണെന്നും, അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഒരു മന്ത്രിക്കും സ്വതന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അത്‌കൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഈ ശ്രീധരന്‍ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ല. ജനങ്ങളുമായി മുഖ്യമന്ത്രിക്ക് സമ്പര്‍ക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയിലുള്ളത് മോശം ഇമേജ് ആണ്. ഇത്തരമൊരു ആരോപണം ഉന്നയിച്ച ശേഷം ഇ ശ്രീധരൻ ബിജെപിയിൽ ചേരുകയും മുഖ്യമന്ത്രി ആകുവാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരൻ ഇത്തവണ പാലക്കാട് ജനവിധി തേടുന്നുണ്ട്.
അനുമതി ലഭിച്ച നിരവധി പദ്ധതികൾ ഇടതു സർക്കാർ മുടക്കി. ഭരണം അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സർക്കാർ മുടക്കിയെന്നും ഇ ശ്രീധരൻ പരാമർശിച്ചു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധ ഭരണം എന്നിവയാണ് മുദ്രവാക്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























