മയക്കുമരുന്നു കടത്ത് കേസില്‍ പിടിച്ചെടുത്ത ശ്രീലങ്കന്‍ ബോട്ട് കരയില്‍ സുരക്ഷിതയിടത്തേക്കു മാറ്റി... ബോട്ടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

മയക്കുമരുന്നു കടത്ത് കേസില്‍ പിടിച്ചെടുത്ത ശ്രീലങ്കന്‍ ബോട്ട് കരയില്‍ സുരക്ഷിതയിടത്തേക്കു മാറ്റി. ഏറെ പണിപ്പെട്ടാണ് ബോട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ബോട്ടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരയടിയില്‍ തകരാതിരിക്കാനാണ് ബോട്ട് മാറ്റിയത്. 200 കിലോയിലധികം തൂക്കം വരുന്ന കങ്കൂസ് നൂലുകള്‍, രണ്ട് കത്രികകള്‍, 500 കിലോയോളം തൂക്കമുള്ള ഐസ് കട്ടകള്‍ എന്നിവ ബോട്ടിനുള്ളില്‍ ഉണ്ടായിരുന്നു.
ഇവയൊഴിവാക്കിയ ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നെത്തിച്ച അദാനി ഗ്രൂപ്പിന്റെ കൂറ്റന്‍ ക്രെയിനുകളിലൊന്നിനെ നോമാന്‍സ് ലാന്‍ഡിനു സമീപത്തെത്തിച്ചാണ് കടലില്‍നിന്ന് കരയിലേക്ക് ബോട്ടിനെ ഉയര്‍ത്തിവെച്ചത്. കണ്ടെടുത്തവയില്‍ കത്രികകള്‍ തൊണ്ടിമുതലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടില്‍നിന്ന് ശ്രീലങ്കന്‍ ബോട്ടിലുള്ളവര്‍ 100 കിലോഗ്രാം ഹെറോയിന്‍, 150 കിലോഗ്രാം മെറ്റാംഫിന്‍ എന്നിവ വാങ്ങി പൊതികളാക്കി സൂക്ഷിച്ചിരുന്നു. ഈ വിവരം ലഭിച്ച കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ പിന്‍തുടരുമ്പോള്‍ മയക്കുമരുന്നു പൊതികള്‍ കടലിലെറിഞ്ഞു.
ആകര്‍ഷ ദുവായെന്ന ശ്രീലങ്കന്‍ ബോട്ടിലെത്തിയ സുനില്‍കുരാരെ(68), റനിലി ഫെര്‍ണാണ്ടോ(50), താരക് റൂട്ട് സിങ്കെ(30), നെപുന്‍(24), നിലാന്ത അരുണ്‍കുമാര്‍(24), മധുഷാ ദില്‍ഷാന്‍(24) എന്നിവരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി നാര്‍ക്കോട്ടിക് വിഭാഗത്തിനു കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























