പരീക്ഷണമരുതേ അയ്യപ്പാ... നീണ്ട സസ്‌പെന്‍സിനൊടുവില്‍ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ എത്തുമെന്നേതാണ്ട് ഉറപ്പായി; കടകംപള്ളി സുരേന്ദ്രനെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തി ശോഭ സുരേന്ദ്രന്‍ കൊണ്ടുവരിക ഭക്തരുടെ വികാരം; വിശ്വാസികള്‍ക്ക് എതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് കടകംപള്ളി; ഇത് വിശ്വാസികള്‍ക്ക് വേണ്ടി

നേമത്തിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടവും ശ്രദ്ധ നേടുകയാണ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മത്സരിക്കാന്‍ ഏറെ സാധ്യതയാണുള്ളത്. കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണ കൂടി കിട്ടിയാല്‍ ശോഭ സുരേന്ദ്രന് നറുക്ക് വീഴും. ഇതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഏറെ വെല്ലുവിളിയാകും.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ തയ്യാറെന്നറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് എതിരായിട്ടുള്ള നേതൃത്വം കൊടുത്ത, വിശ്വാസികളെ വേദനിപ്പിച്ച ഒരു വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും ശോഭ കുറ്റപ്പെടുത്തി.
അത്തരത്തിലെ ഒരാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കണമെന്നുള്ള ആവശ്യത്തെത്തുടര്‍ന്നു മാത്രമാണ് മത്സരിക്കുന്നില്ല എന്ന തന്റെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റം പാര്‍ട്ടി നേതൃത്വത്ത അറിയിച്ചിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
ശബരിമല പ്രശ്‌നം ഏറ്റവുമധികം ചര്‍ച്ചയാകുന്ന മണ്ഡലമാണ് കഴക്കൂട്ടമെന്നും ദേവസ്വം മന്ത്രിക്കെതിരെയുള്ള മത്സരം വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കണമെന്ന് തന്നോട് ഒരുപാട് പേര്‍ ആവശ്യപ്പെട്ടിരുന്നു എന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. താന്‍ മത്സരരംഗത്തുണ്ടാകും എന്ന കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശ്രീമതി ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല' എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള കഴക്കൂട്ടം മണ്ഡലം ശോഭയ്ക്ക് നല്‍കിയേക്കും. കഴക്കൂട്ടം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പളളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്.
കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരന് പകരം കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയാരെന്ന് ബി ജെ പി അണികള്‍ക്കിടയില്‍ ഉദ്വേഗം നിറയുന്നതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ശോഭാ സുരേന്ദ്രന് വേണ്ടിയാണ് മണ്ഡലം ഒഴിച്ചിട്ടതെന്ന അഭ്യൂഹവുമുണ്ട്.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പളളിയുമാണ് ബി ജെ പി പട്ടികയില്‍ ഒഴിച്ചിട്ടത്. കൊല്ലത്തും കരുനാഗപ്പളളിയിലും സ്ഥാനാര്‍ത്ഥിയെ തേടുകയാണെന്ന് പറയാമെങ്കിലും ബി ജെ പിയെ സംബന്ധിച്ച് കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി മുരളീധരന്‍ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബി ജെ പിയുടെ എ പ്ലസ് മണ്ഡലമാണ്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതെന്ന അഭ്യൂഹം ഉണ്ടായിരുന്നു. സാദ്ധ്യത പട്ടികയില്‍ ചാത്തന്നൂരില്‍ ശോഭയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പേരുണ്ടായിരുന്നില്ല.
കെ സുരേന്ദ്രന്‍ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭാ സുരേന്ദ്രനുമായി ബന്ധമുളളവര്‍ ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ സുരേന്ദ്രന്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ മഞ്ഞുരുകുകയായിരുന്നു.
https://www.facebook.com/Malayalivartha


























