കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ് കെ. മാണി മറന്നാലും ജനങ്ങള്‍ മറക്കില്ല; ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി

കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ് കെ. മാണി മറന്നാലും ജനങ്ങള്‍ മറക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. അര്‍ഹിക്കാത്ത രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനാണോ പിന്നില്‍നിന്ന് കുത്തി എന്ന് ജോസ് ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
കെ.എം. മാണിയെ കേരളം സ്നേഹിച്ചിരുന്നു. ജോസ് ഉള്ളതുകൊണ്ട് ഇടതുമുന്നണിക്ക് ഗുണമൊന്നും കിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തടക്കം അതുകണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് യു.ഡി.എഫിന് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും. തെരഞ്ഞെടുപ്പ് സര്‍വേ ഗുണം ചെയ്തെന്നും ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്റെ ക്യാപ്റ്റനാണോയെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. ക്യാപ്റ്റനെ ജനങ്ങള്‍ തീരുമാനിക്കും. മുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ല. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനേക്കാള്‍ പത്തിരട്ടി സ്നേഹം അവര്‍ തനിക്ക് നല്‍കുന്നുണ്ട്.
ശബരിമല വിഷയം വിവാദമാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചിട്ടില്ല. ഭക്തരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. ശബരിമല വിഷയം ഉന്നയിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല. സുപ്രീംകോടതി വിധി വന്നപ്പോള്‍ അവര്‍ കാഴ്ചക്കാരായി നിന്നു. സംസ്ഥാന സര്‍ക്കാറും അതുതന്നെ ചെയ്തു. ബി.ജെ.പിയുടെയും സി.പി.എമ്മിെന്റയും നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha