കേരള ജനപക്ഷത്തില്‍ നിന്നും പി.സി. ജോര്‍ജിനെ പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍

പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷത്തില്‍ നിന്നും പി.സി. ജോര്‍ജിനെ പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള. തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം മാര്‍ച്ച് ഏഴിന് പിളര്‍ന്നിരുന്നു. പി.സി. ജോര്‍ജ് ദലിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തിയാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍. റജി.കെ. ചെറിയാന്‍ ആണ് വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്ബുറം, ട്രഷറര്‍ എന്‍.എ നജുമുദ്ദീന്‍ തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha