'മുരളീധരന്‍ കേവലം കോണ്ഗ്രസിന്റെ മാത്രം സ്ഥാനാര്‍ഥിയല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്'; നേമം മണ്ഡലത്തില്‍ പ്രചാരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി

കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ പ്രചാരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി. നേരത്തേ പ്രിയങ്ക എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് അവസാന നിമിഷം സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. പകരമാണ് കെ. മുരളീധരെന്റ ക്ഷണപ്രകാരം രാഹുല്‍ ഗാന്ധി എത്തിയത്. ഞായറാഴ്ച വൈകീട്ട് പൂജപ്പുര മണ്ഡപത്തിലായിരുന്നു രാഹുലിെന്റ പരിപാടി. തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നിലേക്ക് കേരളത്തിെന്റ സ്ഥാനാര്‍ഥിയായാണ് കെ. മുരളീധരനെ രാഹുല്‍ അവതരിപ്പിച്ചത്.
മുരളീധരനെ സ്റ്റേജിന്റെ മുന്‍ നിരയിലേക്ക് വിളിച്ച് രാഹുല്‍ പറഞ്ഞതിങ്ങനെ: 'കേരളത്തില്‍ ആര്‍ക്കൊക്കെ വേണ്ടി പ്രചരണത്തിനിറങ്ങണമെന്നവരുടെ ലിസ്റ്റ് ഞാന്‍ നോക്കുകയായിരുന്നു. അതില്‍ ഒരാളുടെ പ്രചരണത്തിന് എനിക്ക് പോയെ പറ്റൂ എന്ന് ഞാന്‍ പറഞ്ഞു. അത് വേറെ ആര്‍ക്കും വേണ്ടിയല്ല, ഈ മനുഷ്യന് വേണ്ടിയാണ്. മുരളീധരന്‍ കേവലം കോണ്ഗ്രസിന്റെ മാത്രം സ്ഥാനാര്‍ഥിയല്ല. അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്. അദ്ദേഹം മത്സരിക്കുന്നത് വിദ്വേഷത്തിനെതിരേയാണ്'' -രാഹുല്‍ പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായി പ്രതികരിച്ചു.
https://www.facebook.com/Malayalivartha