താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നശേഷം കേരളത്തിലെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ 15 ശതമാനം വര്‍ധിച്ചു; മെട്രോമാന്‍ എന്ന നിലക്ക് വലിയ ആദരവും ബഹുമാനവുമാണ് ജനങ്ങളില്‍നിന്ന് ലഭിക്കുന്നതെന്ന് ഇ. ശ്രീധരന്‍

താന്‍ സ്ഥാനാര്‍ഥിയായതോടെ ബി.ജെ.പിയുടെ മുഖഛായ തന്നെ മാറിയെന്ന് പാലക്കാെട്ട എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ഇ. ശ്രീധരന്‍.മെട്രോമാന്‍ എന്ന നിലക്ക് വലിയ ആദരവും ബഹുമാനവുമാണ് ജനങ്ങളില്‍നിന്ന് ലഭിക്കുന്നത്.
പ്രധാനമന്ത്രി പാലക്കാട്ട് വന്നപ്പോള്‍ തന്നെക്കുറിച്ച് പ്രത്യേകം പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നശേഷം കേരളത്തിലെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ 15 ശതമാനമെങ്കിലും വര്‍ധിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha