എല്‍ഡിഎഫ് 'വീണ്ടും' ഷോര്‍ട്ട്ഫിലിം വൈറലാകുന്നു...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പുതുപ്പള്ളി സിപിഎം ഏരിയ സെക്രട്ടറി സുബാഷ് പി വര്‍ഗ്ഗീസ്സും കോട്ടയം വില്യംസും രചന നിര്‍വഹിച്ച 'വീണ്ടും' എന്ന ഷോര്‍ട്ട്ഫിലിം വൈറലാകുന്നു. സുബാഷ് പി വര്‍ഗ്ഗീസ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനോദ് കങ്ങഴ ക്യാമറയും ബിനു ആറ്റുപുറത്ത് എഡിറ്റിങും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോട്ടയം വില്യംസും പ്രേംജി പ്രകാശുമാണ് ആണ് ചിത്രത്തിന്റെ സംവിധാനം. എല്‍ഡിഎഫ് ഏരിയ കമ്മറ്റിക്കു വേണ്ടി ഷോര്‍ട്ട് ഫിലും നിര്‍മ്മാണം ചെയ്തത് കെ.എം രാധാകൃഷ്ണനാണ്.
https://www.facebook.com/Malayalivartha