വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും... വി ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ബൈജു

പ്രതിപക്ഷത്ത് ഇരിക്കുന്ന എംഎല്‍എയെയാണോ ഭരണപക്ഷത്തുള്ള മന്ത്രിയെയാണോ വേണ്ടതെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നേമത്തെ ജനങ്ങള്‍ക്ക് ഉണ്ട്. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്നുതന്നെയാണ് ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ താന്‍ കരുതുന്നത്. നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ബൈജു സന്തോഷ്. നേമത്തെ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രഗത്ഭര്‍ തന്നെയാണെങ്കിലും തിരുവനന്തപുരത്തെ മണ്ണിന്റെ ഗന്ധം ശരിക്കറിയാവുന്നത് ജില്ലയില്‍ ജനിച്ച് വളര്‍ന്ന ശിവന്‍കുട്ടിക്ക് തന്നെയാണെന്ന് നടന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
കുറിപ്പ് ചുവടെ:
നമസ്‌കാരം,
ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്.
പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടര്‍മാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് എന്തെന്നാല്‍ ഈ വരുന്ന ഏപ്രില്‍ 6 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്താല്‍ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്. ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികളും പ്രഗത്ഭന്‍മാരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളര്‍ന്ന ശ്രീ: ശിവന്‍കുട്ടി സഖാവിനു തന്നെയാണ്.
മാത്രവുമല്ല അദ്ദേഹം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വളര്‍ന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തില്‍ അടിവരയിട്ടു പറയുന്നു ഘഉഎന് തുടര്‍ ഭരണം ഉണ്ടാവുമെന്ന്. എങ്കില്‍ നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു ങഘഅ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാര്‍ത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുന്‍പ് നടത്തിയിടുണ്ട്.
എങ്കില്‍ ഇതേ ആത്മാര്‍ത്ഥത തന്നെയാണ് വോട്ടര്‍മാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത് കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടര്‍മാര്‍ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന ങഘഅ വേണോ മന്ത്രിയെ വേണോ എന്ന്. ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യം മാത്രം. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരന്‍.
നിങ്ങളുടെ സ്വന്തം നടന്‍ ബൈജു സന്തോഷ്.'
https://www.facebook.com/Malayalivartha