റോഡ്ഷോ നടത്തുമ്പോഴും വോട്ട് ചെയ്യാനെത്തുമ്പോഴും മുഖ്യൻ ചെയ്തത് ഗുരുതര വീഴ്ച... ധാർഷ്ട്യം മുഖമുദ്രയാക്കി ഇരട്ടചങ്കൻ...

ഇപ്പോൾ ഏറെ ചർച്ചയാവുന്ന വിഷയം മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയോ ഇല്ലയോ എന്നതാണ്. ഇതിനെ ചൊല്ലി ഏറെ പൊല്ലാപ്പുകൾ വിളിച്ചു വരുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊറോണയുടെ സംഹാര താണ്ഡവം ആരംഭിച്ചിട്ട് ഏകദേശം ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. കൊറോണ എന്ന പേര് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം എത്തുന്നത് ലോക്ഡൗണും അതുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങളുടെ പേരിൽ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ചതുമാണ്.
നിയമവും മാനദണ്ഡങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി ആയാലും സാധാരണക്കാരനായ ജനത്തിനായാലും ഒരുപോലെ അല്ലേ എന്നാണ് ഈ അവസരത്തിൽ എല്ലാവർക്കും ചോദിക്കാനുള്ള പൊതുവായ ചോദ്യം. ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് കൊറോണയുടെ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചതായി ആരോപണങ്ങൾ ഉയർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന നാളുകളില്‍ മുഖ്യമന്ത്രി രോഗബാധിതനായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ മെഡിക്കല്‍ സംഘം പറയുന്നത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രി കൊറോണ രോഗബാധിതനായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ സമയമാണ് മുഖ്യമന്ത്രി പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ നടത്തിയതും പിന്നീട് കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയതും.
എന്നാല്‍, ഡോക്ടര്‍മാരുടെ ഈ വിശദീകരണത്തിലെ അപകടം മനസിലാക്കിയ മെഡിക്കല്‍ കോളേജ് പ്രസിന്‍സിപ്പല്‍ അന്നു പിണറായിക്ക് രോഗലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പിന്നീട് തിരുത്തുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമേ നെഗറ്റീവായോ എന്നറിയാന്‍ ടെസ്റ്റ് നടത്താവൂ എന്നാണ് നിലവിലെ നിയമം.
ഇതു മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടിരുന്നു. ഇതു ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രി നേരത്തെ രോഗബാധിതനായ വിവിരം ഡോക്ടര്‍മാര്‍ തുറന്നു പറഞ്ഞത്. എട്ടാം തീയതി കൊറോണ സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ഇപ്പോൾ പുറത്തു വന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ചട്ടങ്ങൾ പൂർണമായും ലംഘിച്ചുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാക്കളും ഇതിനോടകം സജീവമായിട്ടുണ്ട്. ‘മരണത്തിന്റെ വ്യാപാരികൾ’ എന്ന പഴയ പ്രയോഗമാണ് പ്രതിപക്ഷം സൈബർ ലോകത്ത് കുത്തിപ്പൊക്കുന്നത്. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് യുഡിഎഫ് സ്ഥാനാർഥി കൂടിയായ വീണ എസ്. നായർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്.
ഈ മാസം നാലാം തീയതി മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപണം പ്രതിപക്ഷം ശക്തമായത്. നാലാം തീയതിക്കു ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടു ചെയ്യാനെത്തുകയും ചെയ്തിരുന്നു.
കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായതിനെ തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.
ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിനു ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണു കൊവിഡ് പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു.
നാലിനു രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് വിവരം. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടു വരെ കാത്തിരുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നു. ഈ അവസരത്തിൽ ഇനി എന്താകും അടുത്ത നീക്കം എന്നതാണ് വളരെ നിർണായകമായുള്ളത്.
https://www.facebook.com/Malayalivartha