Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരി; ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

17 APRIL 2021 03:10 PM IST
മലയാളി വാര്‍ത്ത

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക പതിവാണ്. ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്.

ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. https://sdma.kerala.gov.in/lightning-warning എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

ഇടിമിന്നൽ ജാഗ്രത നിർദേശം ഇങ്ങനെ ;

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

– ജനലും വാതിലും അടച്ചിടുക.

– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക
.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

– വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

– പട്ടം പറത്തുവാൻ പാടില്ല.

– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

–മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം.

അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (3 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (3 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (4 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (4 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (4 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (4 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (4 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (4 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (4 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (4 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (5 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (5 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (5 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (5 hours ago)

Malayali Vartha Recommends