Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇനി വലിയ കളികള്‍ മാത്രം... തെരഞ്ഞെടുപ്പിനിടെ നടന്ന കള്ളപ്പണയിടപാടും കൊള്ളയടിയും സജീവ ചര്‍ച്ചയാകുന്നു; ദേശീയ പാര്‍ട്ടിയുടെ 3.5 കോടി തട്ടിയ കേസില്‍ അപകടമൊരുക്കാന്‍ കണ്ണൂരിലെ ഗുണ്ടയെ വരുത്തിയതായി കണ്ടെത്തല്‍; ഗുണ്ട തൃശൂരില്‍ എത്തുംവരെപണം കൊണ്ടുവന്ന വാഹനം ജില്ലാ നേതാക്കള്‍ പിടിച്ചിട്ടു

25 APRIL 2021 12:40 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. ഇനി ഫലം കൂടിയേ വരാനുള്ളൂ. അതേസമയം കള്ളപ്പണവും അത് തട്ടിയെടുത്തതും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന് മാത്രമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. അത് പോലീസുകാര്‍ തന്നെ ഉടന്‍ പറയും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവാക്കാനെത്തിച്ച മൂന്നരക്കോടി കള്ളപ്പണം ദേശീയ പാര്‍ട്ടിയുടെ നേതാക്കള്‍ തട്ടിയെടുത്തത് കണ്ണൂര്‍ കല്ല്യാശ്ശേരിയിലെ ഗുണ്ടയെ ഉപയോഗിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാള്‍ തൃശൂരില്‍ എത്തുംവരെ പണം കൊണ്ടുവന്ന വാഹനം ജില്ലാ നേതാക്കള്‍ പിടിച്ചിട്ടു.

 



രാത്രിയാത്ര അപകടകരമാണെന്നു പറഞ്ഞ് രണ്ട് നേതാക്കള്‍ ഡ്രൈവറെ തൃശൂരില്‍ താമസിപ്പിച്ചു. പണം കൊണ്ടുവന്ന വാഹനം അന്ന് കടത്തിവിടില്ലെന്ന് ഉറപ്പാക്കിയിട്ട് ഇവര്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ ഗുണ്ടയെ ബന്ധപ്പെട്ടു.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ രണ്ടരയോടെ ഇയാള്‍ കാറില്‍ തൃശൂരിലെത്തി. ഇരിങ്ങാലക്കുടയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും ഇതിനിടെ തൃശൂരിലെത്തിച്ചു. രണ്ട് കാറുകളില്‍ സഹായത്തിനായി നാല് പേരെയും ഒപ്പം കൂട്ടി.

 



പണവുമായെത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലിന് എറണാകുളത്തേക്ക് പറഞ്ഞുവിട്ടു. പിന്നിലായി മൂന്ന് കാറുകളില്‍ ഗുണ്ടാസംഘം പിന്തുടര്‍ന്നു. കൊടകരയിലെ മേല്‍പ്പാലം കഴിഞ്ഞപ്പോള്‍ പണവുമായി പോകുന്ന കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാര്‍ മറികടന്നു.

മറ്റ് രണ്ട് കാറുകളാണ് കാറില്‍ ഇടിച്ചത്. അപകടം മനസിലാക്കി ഡ്രൈവര്‍ പുറത്തിറങ്ങി. ആ സമയം, ഗുണ്ടാസംഘം കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാര്‍ ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര എ.കെ. വീട്ടില്‍ ഷംജീറാണ് കൊടകര പൊലീസില്‍ പരാതി നല്‍കിയത്. കൊള്ള ആസൂത്രണം ചെയ്ത പാര്‍ട്ടി നേതാവ് അരമണിക്കൂറിനുള്ളില്‍ സ്‌റ്റേഷനിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.

 



അതേസമയം കുഴല്‍പ്പണ കടത്ത്, കവര്‍ച്ചാ കേസുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം തൃശൂര്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നതര്‍ക്കും ഇതില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയില്‍ കൊടകര പൊലീസിന്റെ അന്വേഷണമാണ് മൂന്നരക്കോടിയുടെ കള്ളപ്പണത്തിലെത്തിയത്.

എറണാകുളത്തേക്ക് മാത്രം കൊടുത്തുവിട്ട കുഴല്‍പ്പണത്തിന്റെ കണക്ക് 3.5 കോടിയിലേറെയാണെന്നാണ് വിവരം. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി നല്‍കിയ പരാതി. ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ആവശ്യപ്പെട്ടു.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. ഈ കള്ളപ്പണത്തില്‍ നിന്ന് മൂന്നര കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്.

 

സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (25 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (34 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (42 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (49 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (59 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends