കൊവിഡ് ബാധിതനായ മോഷണകേസ് പ്രതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു... പതിനേഴുകാരനായ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന്...

കൊവിഡ് ബാധിതനായ മോഷണകേസ് പ്രതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പൊലീസ് കാവലുണ്ടായിരുന്നില്ല. രക്ഷപ്പെട്ട പ്രതിയ്ക്കു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോള്‍ സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























