Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സമൂഹത്തിന്റെ ശക്തി വളരെ വലുതാണ്.... ഈ വിനാശകരമായ ശക്തികളുടെ ഗൂഡാലോചനകളെക്കുറിച്ച് ജാഗ്രത വേണം; സല്‍പ്പേര്  കളയരുത്; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; വിമര്‍ശനം പൊതിഞ്ഞ് അവതരിപ്പിച്ച് ആര്‍എസ്എസ്

25 APRIL 2021 11:48 AM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിക്ക് ആര്‍ എസ് എസിന്റെ മുന്നറിയിപ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി  വരുമെന്നാണ്  മുന്നറിയിപ്പ്. പരസ്യമായി പറഞ്ഞില്ലെങ്കിലും പരോക്ഷ മുന്നറിയിപ്പാണ് ആര്‍ എസ് എസ് നല്‍കിയിരിക്കുന്നത് .

കോവിഡ് വ്യാപനത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സല്‍പ്പേര്  കളങ്കപ്പെടുത്താന്‍ ശ്രമം നടക്കുന്നതായാണ് ആര്‍ എസ് എസ് കണ്ടെത്തിയിരിക്കുന്നത്. അവര്‍ അക്കാര്യം പൊതിഞ്ഞ് പറഞ്ഞുവെന്നേയുള്ളു. അത് പ്രധാനമന്ത്രിയോടുള്ള അടുപ്പം കൊണ്ടു മാത്രമാണ്.

 



കോവിഡ്  ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ്  ആര്‍എസ്എസ് സര്‍ക്കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്താത്രേയ  ഹോസബോളെ പറഞ്ഞത്.

സ്ഥിതി നിര്‍ണായകമാണെങ്കിലും സമൂഹത്തിന്റെ ശക്തിയും വളരെ വലുതാണ്. ഏറ്റവും ശ്രമകരമായ പ്രതിസന്ധി നേരിടാനുള്ള ഭാരതീയരുടെ കഴിവ് ലോകമെമ്പാടും അറിയപ്പെടുന്നതാണ് എന്നാല്‍ സമൂഹത്തിലെ വിനാശകരവും ഭാരത് വിരുദ്ധവുമായ ശക്തികള്‍ക്ക് ഈ പ്രതികൂല സാഹചര്യങ്ങള്‍ മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.

സാഹചര്യം പരിഹരിക്കാനുള്ള ക്രിയാത്മക ശ്രമങ്ങള്‍ക്ക് പുറമെ ഈ വിനാശകരമായ ശക്തികളുടെ ഗൂഡാലോചനകളെക്കുറിച്ചും ജാഗ്രത പാലിക്കണം ഹോസബോളെ  പ്രസ്താവനയില്‍ പറഞ്ഞു.

 

 



പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് രാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി അത്ഭുതകരമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ഒരു അഭിമാന പ്രശ്‌നമായാണ്  കണക്കാക്കിയിരിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ നിരവധിയാളുകളാണ് ഇന്ത്യയില്‍ മരിക്കുന്നത്. വലിയ നാണക്കേടാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് സംഭവിച്ചിരിക്കുന്നത്.

സമൂഹത്തില്‍ സര്‍ഗാത്മകത, പ്രത്യാശ, വിശ്വാസം എന്നിവയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കണമെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഹോസബോളെ അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവര്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും കൂടുതല്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് ആര്‍ എസ് എസിന്റെ ഉപദേശം.

 

 



പകര്‍ച്ചവ്യാധി പെട്ടെന്നു വഷളായതിനാല്‍ ആശുപത്രികളില്‍ കിടക്കകള്‍, ഓക്സിജന്‍, ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ കുറവ് ജനങ്ങള്‍ നേരിടുന്നുന്നതായി ആര്‍ എസ് എസ് സമ്മതിച്ചു.   വെല്ലുവിളികള്‍  നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക നാഗരിക സംഘടനകളും വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി  പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും  ശുചിത്വ പ്രവര്‍ത്തകരും  മുമ്പത്തെപ്പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകര്‍ എല്ലായ്പ്പോഴും എന്നപോലെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം വിവിധ തരം സേവനങ്ങള്‍ സജീവമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 



വെല്ലുവിളിയുടെ ഗൗരവം തിരിച്ചറിഞ്ഞ നിരവധി സാമൂഹിക, മത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം സഹായത്തിനായി എല്ലാത്തരം ശ്രമങ്ങളിലും സ്വമേധയാ പങ്കാളികളായിട്ടുണ്ട്.സ്ഥിതി ഗുരുതരമാണെങ്കിലും സ്ഥിതി മറികടക്കാന്‍ സമാധാനം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്യവാഹ് പറഞ്ഞു.

മാസ്‌കുകള്‍ ധരിക്കുക, ശുചിത്വം, ശാരീരിക അകലം, സ്വകാര്യ, പൊതു പരിപാടികളിലെ സംഖ്യകളുടെ പരിധി, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍,  നീരാവി ശ്വസനം, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ ആരോഗ്യ പരിഹാരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ഹോസബോളെ  പറഞ്ഞു.

 

 



പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ആര്‍ എസ് എസ് സംസാരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും സംഗതി അങ്ങനെയല്ല. ശ്രദ്ധിക്കാനുള്ള നിര്‍ദ്ദേശമാണ് ആര്‍ എസ് എസ് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. വരും ദിവസങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി  കൂടുതല്‍ ഗുരുതരമാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (23 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (32 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (40 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (47 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (57 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends