Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കട്ടയ്ക്കിറങ്ങി; ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ ഏകദേശം തിരുമാനമായി; പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീര്‍ സഖാവിന്റെ ഭാര്യയ്ക്കുവേണ്ടിയെന്ന് നിഗമനം

25 APRIL 2021 12:06 PM IST
മലയാളി വാര്‍ത്ത

ഷംസീര്‍ സഖാവിന്റെ ഭാര്യയുടെ ജാതകം തനിക്ക് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ വി.സിക്ക് നിര്‍ദ്ദേശം നല്‍കിയത്.  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെയായിരുന്നു സഖാവിന്റെ ഭാര്യയെ ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. മേയ് രണ്ടിന് പിണറായിക്ക് ഭരണം നഷ്ടപ്പെട്ടാല്‍ ഗവര്‍ണര്‍ കാലുമാറുമെന്നും ഷംസീറിന്റെ ഭാര്യയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.  

 



എന്നാല്‍ താന്‍ പരമയോഗ്യയാണെന്നും ഷംസീറിന്റ ഭാര്യയായതു കൊണ്ടുമാത്രമാണ് ഇത്രയും മാനസിക പീഡനം അനുഭവിക്കുന്നതെന്നുമാണ് ഷംസീറിന്റെ  ഭാര്യയുടെ പ്രതികരണം  

കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പോസ്റ്റിലേക്ക് താന്‍ അപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ വിവാദം ഉണ്ടായത് കൊണ്ട് മാത്രം  അഭിമുഖത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അവര്‍  പറഞ്ഞു.




 കണ്ണൂര്‍ സര്‍വകലാശാലയിലെ പെഡഗോഗിക്കല്‍ സയന്‍സസിലെ എംഎഡ് വിഭാഗത്തില്‍ ഡോ. സഹലയെ കരാറടിസ്ഥാനത്തില്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാറടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഉത്തരവ്.

എന്നാല്‍ ഇത്തവണ വിവാദമായിരിക്കുന്നത് കണ്ണൂര്‍ സര്‍വകലാശാലയിലെത്തന്നെ മറ്റൊരു പദവിയാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെത്തന്നെ, കണ്ണൂര്‍ സര്‍വകലാശാലയില്‍ പി എം ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് യുജിസി എച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റര്‍ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

 

 



ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴും അസിസ്റ്റന്റ് ഡയറക്ടര്‍  നിയമനം മാത്രം എന്തിന് നടത്തുന്നത് എന്ന് വിശദീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിടുക്കപ്പെട്ട് ഇന്റര്‍വ്യൂ നടത്തുന്നത് എന്തിനെന്ന് പറയേണ്ടതും സര്‍വകലാശാലയാണെന്നാണ് ഭാര്യാസഖാവിന്റെ പ്രതികരണം.

ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തനിക്ക് ജോലി കിട്ടിയതെന്ന ആരോപണം ഷഹലക്ക്  ഇഷ്ടപ്പെട്ടിട്ടില്ല. ശുപാര്‍ശ  വഴിയായിരുന്നെങ്കില്‍ തനിക്ക് നേരത്തേ ജോലി കിട്ടിയേനേ എന്നാണ് സഹല പറയുന്നത്. വിവാദമുണ്ടായ ഉടന്‍ പിന്‍മാറാന്‍ താന്‍ തയ്യാറല്ലെന്നും സഹല പറഞ്ഞു. ഇനി ഭാര്യ പിന്‍മാറേണ്ട കാര്യമില്ല. സര്‍ക്കാര്‍ മാറ്റിക്കോളും. ജലീല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ചത് കാരണമാണ്  സംഗതികള്‍ പാളിയത്.

 

 



2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ച്ആര്‍ഡി സെന്ററിലെ തസ്തികകള്‍  താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.

ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയിലായി അയച്ചു.

 

 



കൊച്ചി ഉള്‍പ്പെടെയുള്ള  മറ്റ് സര്‍വകലാശാലകളില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്റര്‍വ്യൂവിന് ക്ഷണിക്കാറുള്ളൂ. എന്നാല്‍  കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന്  ആരോപണമുണ്ട്.

 

അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാം. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ നിയമനം നടത്തുന്നത് തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം പരാതി നല്‍കിയത്.

 

 



അഭിമുഖത്തിന്  ഹാജരാവുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കുന്നതാണ് കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ വിവാദമാക്കിയത്.

 

കേരളത്തിലെ ഒരു സര്‍വ്വകലാശലയിലെ എച്ച്ആര്‍ഡി സെന്ററില്‍  സ്ഥിര നിയമനം ഇല്ല.  കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.അത് ഷംസീറിന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (23 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (32 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (40 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (47 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (57 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends