പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് ഡ്രൈവറിന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ പറന്തലിന് സമീപം കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് ഡ്രൈവറിന് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ബെന്‍സന്‍ ടി ഇസാഖ് (38) ആണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിരെ വന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ കാബിനില്‍ കുടുങ്ങിയ ബെനിസണെ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സിന്റെ മുന്‍ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഉടന്‍ തന്നെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . സംഭവത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ മുനീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha

























