Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമുണ്ട്‌...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

25 APRIL 2021 11:01 AM IST
മലയാളി വാര്‍ത്ത

മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമുണ്ട്‌. കോവിഡ്‌ വാക്സിനേഷന്‍ എടുത്താല്‍ ഉടനെ രക്തം ദാനം ചെയ്യാന്‍ പറ്റില്ല. ദേശീയ രക്തദാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം രണ്ട് ഡോസ് വാക്സിന്‍ എടുത്ത്‌ വാക്‌സിനേഷൻ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞ് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ്.നിങ്ങള്‍ എടുക്കുന്നത് കോവാക്സിന്‍ ആയാലും കോവിഷീല്‍ഡ്‌ ആയാലും ഇത് ബാധകമാണ്. കോവിഡ്‌ രോഗം വന്ന്‌ നെഗറ്റീവ് ആയാലും ഇത് പോലെ 28 ദിവസം കഴിഞ്ഞേ രക്തദാനം ചെയ്യാനാവൂ എന്നതിനെ കുറിച്ച് കുറിക്കുകയാണ് ഡോ. ഷിംനാ അസീസ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമുണ്ട്‌. കോവിഡ്‌ വാക്സിനേഷന്‍ എടുത്താല്‍ ഉടനെ രക്തം ദാനം ചെയ്യാന്‍ പറ്റില്ല. ദേശീയ രക്തദാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം രണ്ട് ഡോസ് വാക്സിന്‍ എടുത്ത്‌ വാക്‌സിനേഷൻ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞ് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ്. നിങ്ങള്‍ എടുക്കുന്നത് കോവാക്സിന്‍ ആയാലും കോവിഷീല്‍ഡ്‌ ആയാലും ഇത് ബാധകമാണ്. കോവിഡ്‌ രോഗം വന്ന്‌ നെഗറ്റീവ് ആയാലും ഇത് പോലെ 28 ദിവസം കഴിഞ്ഞേ രക്തദാനം ചെയ്യാനാവൂ.

നമ്മുടെ നാട്ടില്‍ രക്തദാനം ചെയ്യുന്ന ഭൂരിഭാഗം പേരും 18-45 പ്രായപരിധിയില്‍ വരുന്നവരാണ്. അവര്‍ക്ക് ഒന്നാം തിയ്യതി വാക്സിനേഷന്‍ ലഭിച്ചു തുടങ്ങിയാൽ വാക്‌സിനേതായാലും ഫലത്തില്‍ ഏതാണ്ട് മൂന്നു മാസത്തോളം രക്തം ദാനം ചെയ്യാന്‍ പറ്റാതെ വരും.

'ഓക്സിജന്‍ കിട്ടാതെ മരിച്ചു' എന്ന് പറയുന്നത് പോലെ, 'രക്തം കിട്ടാതെ രോഗി മരിച്ചു' എന്ന് കേൾക്കേണ്ട സ്‌ഥിതി വരാൻ ഇത് കാരണമായേക്കാം. കൊറോണ അല്ലാതെയും ഒരുപാട്‌ രോഗങ്ങള്‍ പഴയ പടി ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയൊരു നിഴൽ പോലെ നമ്മെ മൂടിയിരിക്കുന്ന പുത്തൻ മഹാമാരിയുടെ ഇരുട്ടില്‍ നില്‍ക്കുന്നത് കൊണ്ട് സ്വയമറിയാതെ അവയെല്ലാം നമ്മൾ അവഗണിച്ച്‌ പോകുകയാണ്. അപകടങ്ങളുടെ ഇരകളും സ്ഥിരമായി രക്തം കയറ്റേണ്ടി വരുന്ന നിത്യരോഗികളും പല തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരുമെല്ലാം പ്രതീക്ഷയോടെ നമ്മുടെ കണ്ണുകളിലേക്കുറ്റ്‌ നോക്കുന്നുണ്ട്. മൂന്ന്‌ മാസം പോയിട്ട്‌ മൂന്ന്‌ ദിവസം തികച്ച്‌ അവരെ കാത്ത്‌ നിർത്താനാവില്ല.

ഈ അവസ്ഥക്ക് ഒരു പ്രതിരോധമെന്നോണം, മെയ്‌ ഒന്ന് മുതല്‍ വാക്സിന്‍ എടുക്കാന്‍ പോകുന്ന ഓരോരുത്തരും ദയവ് ചെയ്തു അടുത്തുള്ള ബ്ലഡ് ബാങ്കില്‍ ഉടനേ പോയി രക്തം ദാനം ചെയ്യുക. രക്‌തദാനക്യാമ്പുകളും ക്യാമ്പെയിനുമൊന്നും ഇപ്പോഴത്തെ കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗികമല്ലാത്തതിനാൽ ഓരോരുത്തരും ഇതിനായി സ്വയം മുന്നിട്ടിറങ്ങുകയേ വഴിയുള്ളൂ.

ആണിനും പെണ്ണിനും രക്തം ദാനം ചെയ്യാന്‍ സാധിക്കും. ഇതൊരു men's only സംഗതിയൊന്നുമല്ല. ജീവന്‍ രക്ഷിക്കാന്‍ നമ്മളാല്‍ സാധിക്കുന്നതെല്ലാം ചെയ്യേണ്ട കാലമാണ്. ഒരു ദുരന്തം വരുമ്പോള്‍ ചേര്‍ന്ന് നിന്ന് തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ. വിവേകത്തോടെ, മുന്‍കരുതലോടെ നീങ്ങിയേ മതിയാകൂ.ദയവു ചെയ്ത്‌, നിങ്ങളുടെ ആദ്യ ഡോസ് വാസ്കിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഒരു ജീവന് കൈത്തണലാകുക. അസാധാരണ സാഹചര്യങ്ങളില്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ഇത്തരം ചില കര്‍മ്മങ്ങളാണ്‌. അത്‌ കൊണ്ട്‌ തന്നെ, എന്നും നമ്മളുണ്ടായിട്ടുള്ളത്‌ പോലെ നമുക്ക്‌ നമ്മുടെ നാടിനൊപ്പം ശക്‌തമായിത്തന്നെ നില്‍ക്കാം.

സ്വയം സുരക്ഷിതരാകും മുന്‍പ് സഹജീവിയെക്കൂടി സുരക്ഷിതരാക്കാം. രക്തം ദാനം ചെയ്യാം. ഇതും വലിയൊരു പ്രതിരോധമാണ്‌...
Dr. Shimna Azeez

Edit (25/04/2021)- കോവിഡ്‌ വാക്‌സിൻ ആദ്യഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രണ്ടാമത്‌ ഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രക്‌തം ദാനം ചെയ്യാം എന്ന്‌ കേരള ആരോഗ്യവകുപ്പ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. NBTC സർക്കുലറിൽ പറഞ്ഞതിൽ ആരോഗ്യവകുപ്പ്‌ വിശദീകരണം തരുമ്പോൾ കൂടുതൽ പ്രതീക്ഷയുള്ള സ്‌ഥിതിയാണ്‌. തീർച്ചയായും ഈ കോവിഡ്‌ കാലത്ത്‌ രക്‌തദാനം ചെയ്‌ത്‌ മാതൃകയാകണം എന്നൊരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (26 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (35 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (43 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (50 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends