അന്തരിച്ച കെ.എം മാണിയുടെ കൊച്ചുമകളും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്ക വിവാഹിതയായി

അന്തരിച്ച കെ.എം മാണിയുടെ കൊച്ചുമകളും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്ക വിവാഹിതയായി.
മണിമല കരിക്കാട്ടൂര്‍ പ്ലാക്കാട്ട് തോമസ് കുരുവിളയുടെയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയാണ് വരന്‍. കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ ശനിയാഴ്ച നടന്ന വിവാഹചടങ്ങിന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പ്രധാന കാര്‍മികത്വം വഹിച്ചു.
കോവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തു. ജോസ് കെ. മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്‌നേഹിതരേ,
എന്റെ മകള്‍ പ്രിയങ്കയും മണിമല കരിക്കാട്ടൂര്‍ പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയും ഇന്ന് കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ അഭിവന്ദ്യ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിവാഹിതരായി കടുത്ത കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു മംഗളകര്‍മത്തിന്റെ ചടങ്ങുകള്‍.
അതിനാല്‍ എല്ലാവര്‍ക്കും അറിയുന്നതു പോലെ വിവാഹവും മറ്റുചടങ്ങുകളും വളരെ ലളിതമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നേരിട്ട് ക്ഷണിക്കു ന്നതിനോ അറിയിക്കുന്നതിനോ സാധിച്ചില്ല. എങ്കിലും ഈ ശുഭദിനത്തില്‍ ഫോണിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ആശംസകളറിയിച്ച ഏവരോടും എന്റെയും കുടുംബത്തിന്റെയും നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നു. കുരുവിളയേയും പ്രിയങ്കയേയും പ്രാര്‍ഥനയില്‍ ഓര്‍മിക്കണേ.
നവദമ്പതികളെ മംഗളാംശംസകള്‍ നല്‍കി അനുഗ്രഹിക്കണേ.
" f
https://www.facebook.com/Malayalivartha

























