Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'ഓരോരുത്തരും വാക്സിൻ്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കിൽ പോയി രക്തം ദാനം ചെയ്യുക. അതിനായി ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ആദ്യ ഡോസ് വാക്സീനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരും....' ശ്രേദ്ധേയമായി കുറിപ്പ്

25 APRIL 2021 12:52 PM IST
മലയാളി വാര്‍ത്ത

കോവി‍ഡ് രണ്ടാം തരംഗത്തിനു ശേഷം കടന്നു വരാനിരിക്കുന്നത് അതിരൂക്ഷമായ രക്തദൗർലഭ്യമാണെന്ന് കുറിപ്പിലൂടെ ഓർമ്മിപ്പിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ബ്ലഡ് ബാങ്കുകൾക്കുള്ള ലേറ്റസ്റ്റ് സർക്കുലർ പ്രകാരം, കോവിഡ് വാക്സീനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാൽ മതിയെന്നാണ്. ഈ സർക്കുലർ അനുസരിച്ച് കൊവാക്സീൻ എടുക്കുന്നൊരാൾക്ക് ആദ്യ ഡോസ് വാക്സീനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരുമെന്ന് ഡോ. മനോജ് പറയുകയുണ്ടായി. ഗൗരവം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. മനോജ് വെള്ളനാട് മുന്നറിയിപ്പ് നൽകുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇനി പറയുന്ന കാര്യത്തിന്റെ ഗൗരവം അതേ അളവിൽ എത്ര ആൾക്കാർക്ക് മനസിലാവുമെന്നറിയില്ല. കാരണം, സ്വയം അഭിമുഖീകരിക്കേണ്ടി വരും വരെ മിക്കവാറും ആൾക്കാരും വളരെ ലാഘവത്തോടെ കാണുന്ന ഒരു വിഷയത്തെ പറ്റിയാണ്.

രക്തദാനത്തെ പറ്റിയാണ് പറഞ്ഞു വരുന്നതെങ്കിലും അതിലെ പ്രധാന സംഗതി, കോവിഡ് വാക്സീനേഷനും ശേഷമുള്ള രക്തദാനവുമാണ്. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സീൻ ലഭിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ സമീപഭാവിയിൽ നമ്മളെ കാത്തിരിക്കുന്നത്, അതിരൂക്ഷമായ രക്ത ദൗർലഭ്യമായിരിക്കും. കാരണം, നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ബ്ലഡ് ബാങ്കുകൾക്കുള്ള ലേറ്റസ്റ്റ് സർക്കുലർ പ്രകാരം, വാക്സീനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാൽ മതിയെന്നാണ്.

ഈ സർക്കുലർ അനുസരിച്ച് കൊവാക്സീൻ എടുക്കുന്നൊരാൾക്ക് ആദ്യ ഡോസ് വാക്സീനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരും.

ഇത് രക്തത്തിന്റെ ദൗർലഭ്യം കൂടുതൽ ഗുരുതരമാക്കുമെന്നതിൽ സംശയമില്ലല്ലോ.

ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ കാൻസറിന്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. എന്നുവച്ചാൽ RCC പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തമടയ്ക്കേണ്ടി വരാം. മറ്റിടങ്ങളിൽ പ്രസവം, സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡന്റുകൾ, പൊള്ളൽ…. അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ എത്രയധികമാണെന്ന് നിങ്ങൾക്കറിയാമായിരിക്കും. കോവിഡ് രോഗികൾക്കും വേണ്ടി വരും ചിലപ്പോൾ.

അങ്ങനെ എത്ര യൂണിറ്റ് രക്തമാണ് ഒരു ദിവസം വേണ്ടത്! കിട്ടാത്ത അവസ്ഥയുണ്ടായാൽ...?

18 വയസിന് മുകളിലുള്ളവർക്ക് കൂടി വാക്സിനേഷൻ തുടങ്ങി, ഒന്നോ രണ്ടോ മാസം കഴിയുമ്പോഴായിരിക്കും ഈ പ്രശ്നത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് കിട്ടുക. കാരണം പൊതുവേ രക്തദാതാക്കൾ ഇപ്പോൾ കുറവാണ്. ഉള്ളവരിൽ നിന്ന് കൂടി സ്വീകരിക്കാൻ പറ്റാത്ത സ്ഥിതി വന്നാൽ?

അതിനൊരു പ്രതിവിധി സന്നദ്ധരക്തദാനമാണ്. അതിന് എല്ലാവരും, പ്രത്യേകിച്ചും യുവാക്കൾ മുന്നോട്ട് വരണം. യുവജന സംഘടനകൾ അവരെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടുവരണം. മെയ് ഒന്നിനു മുമ്പ് എല്ലാവരും പോയി രക്തം കൊടുക്കണമെന്നല്ലാ പറഞ്ഞതിൻ്റെ അർത്ഥം. എന്തായാലും എല്ലാവർക്കും ഒരുമിച്ച് വാക്സിൻ കിട്ടില്ലല്ലോ. അതിനൊരു തീയതിയൊക്കെ കാണുമല്ലോ.

നമുക്ക് ചെയ്യാൻ കഴിയുന്നത്, ഓരോരുത്തരും വാക്സിൻ്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കിൽ പോയി രക്തം ദാനം ചെയ്യുക. അതിനായി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഈ കൊടുക്കുന്ന രക്തം ആർക്കാണ് ഉപയോഗപ്പെടുന്നതെന്ന് പറയാനാവില്ല. അത്യാവശ്യ ഘട്ടത്തിൽ അത് നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ സുഹൃത്തിനോ തന്നെയാവും ചിലപ്പോൾ ഉപകാരപ്പെടുക. പക്ഷെ, ആ അത്യാവശ്യഘട്ടത്തിൽ 'ബ്ലഡ് ബാങ്കിൽ രക്തമില്ലാ, നിങ്ങൾ വാക്സിനെടുത്തതിനാൽ നിങ്ങളുടെ രക്തം എടുക്കാനും പറ്റില്ലാ'യെന്ന അവസ്ഥ വന്നാലുള്ള കാര്യം ആലോചിച്ചു നോക്കൂ..

ഓർക്കണം, മരുന്നോ ആഹാരമോ ആണെങ്കിൽ ഒന്നില്ലെങ്കിൽ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനിൽ നിന്നു തന്നെ കിട്ടിയേ പറ്റൂ. കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.

മനോജ് വെള്ളനാട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (24 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (33 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (41 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (48 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (58 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends