Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അധോലോകത്തെ സ്രാവുകള്‍ മുതല്‍ നത്തോലി വരെയുള്ളവര്‍.... റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് ... 2768 കോടിയുടെ സാധനങ്ങള്‍  കള്ളക്കടത്തില്‍ വമ്പന്‍ സന്നാഹം

25 APRIL 2021 01:51 PM IST
മലയാളി വാര്‍ത്ത

കള്ളക്കടത്തിന്റെ ലോകം എന്നും വലിയ ചോദ്യമാണ്. ഉത്തരംകിട്ടാത്ത വമ്പന്‍മാരും അങ്ങനെതന്നെ. ഇപ്പോഴിതാ രാജ്യം ഞെട്ടിയിരിക്കുകയാണ്.


മിസൈല്‍ പദ്ധതികളില്‍ ഉപയോഗിക്കുന്ന ഒരു നൂതന യന്ത്രവും രാസവസ്തുവും ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്കു കടത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്.

 



കള്ളക്കടത്തു ശ്രമം രണ്ടു തവണ കണ്ടെത്തി തടഞ്ഞു. അപകടകരമല്ലാത്ത രാസവസ്തുവെന്ന നിലയിലാണു മിസൈല്‍ പദ്ധതിയില്‍ ഉപയോഗിക്കുന്ന രാസവസ്തു ഇന്ത്യ വഴി കടത്താന്‍ ശ്രമിച്ചത്.

ഇന്ത്യ വഴി കടന്നുപോകുന്ന കപ്പലില്‍നിന്നാണു മിസൈല്‍ പദ്ധതിയുടെ നൂതനയന്ത്രം പിടിച്ചെടുത്തതെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ 201920 വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



ചൈന മ്യാന്‍മര്‍ കള്ളക്കടത്തു സംഘങ്ങളുടെ ഭാഗമാണു മിസോറം കള്ളക്കടത്തു ഗ്രൂപ്പുകള്‍. നേപ്പാള്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളിലൂടെയാണു കരമാര്‍ഗത്തിലൂടെയുള്ള കള്ളക്കടത്ത്. കരമാര്‍ഗം ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തു പലമടങ്ങു വര്‍ധിച്ചു. മ്യാന്‍മര്‍ അതിര്‍ത്തി വഴി നേരത്തെ ആയുധക്കള്ളക്കടത്തു നടത്തിയിരുന്നവര്‍ സ്വര്‍ണക്കടത്തിലേക്കു മാറിയിട്ടുണ്ട്.


2 വര്‍ഷത്തിനിടെ വന്‍ വര്‍ധനയാണു സ്വര്‍ണക്കടത്തിലുണ്ടായത്. ഇരു രാജ്യങ്ങളിലേക്കും 16 കിലോമീറ്റര്‍ വരെ വീസയില്ലാതെ പ്രദേശവാസികള്‍ക്കു നിയന്ത്രിത യാത്ര അനുവദനീയമാണ്. ഇവിടെ സൈനിക, പൊലീസ് കാവല്‍ കുറവാണ്. ദുര്‍ഘടമായ പ്രദേശമാണെങ്കിലും നാട്ടുകാര്‍ക്ക് അത്ര ബുദ്ധിമുട്ടുള്ളതല്ല ഊടുവഴികള്‍. ഈ സാഹചര്യം കള്ളക്കടത്തുകാര്‍ മുതലെടുക്കുന്നു.




രാജ്യാതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് അതീവ ഗുരുതരമായി തുടരുകയാണ്. ഈ സംസ്ഥാനങ്ങളില്‍നിന്ന് സ്വര്‍ണം, ലഹരിമരുന്ന്, സിഗരറ്റുകള്‍ എന്നിവയുടെ 120 കേസുകളാണു പിടിച്ചത്. കള്ളക്കടത്തിനുള്ള ഇടനാഴിയായും മ്യാന്‍മര്‍ മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലേക്കു ലഹരിമരുന്നു കടത്തി, രാജ്യസുരക്ഷ അപകടത്തിലാക്കുന്ന പ്രവണത തുടരുകയാണ്. ഗുജറാത്ത് തീരത്ത് 2178 കിലോ ഹെറോയിന്‍ പിടികൂടിയതിനു പുറമെ പഞ്ചാബ് അട്ടാരിയില്‍ 532 കിലോ ഹെറോയിനും ജമ്മു കശ്മീരിലെ കുപ്വാരയില്‍ 7 കിലോ ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.




പാക്കിസ്ഥാനില്‍നിന്നാണ് 3 കേസുകളിലും ലഹരിമരുന്നെത്തിയത്. തുരങ്കം, കുഴല്‍ എന്നിവ വഴി പാക്കിസ്ഥാനില്‍നിന്നു ലഹരിമരുന്ന് അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിക്കുന്നു. ഡ്രോണുകളാണു പുതിയ കടത്തു രീതി. ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ വഴിയും പാക്കിസ്ഥാനില്‍നിന്നു വന്‍ തോതില്‍ ലഹരിക്കടത്തു നടക്കുന്നുണ്ട്. 217.8 കിലോ ഹെറോയിന്‍ ആണു കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ ഗുജറാത്ത് തീരത്തു വച്ചു പിടികൂടിയത്.


മീന്‍പിടിത്ത ബോട്ടിലുണ്ടായിരുന്ന 7 പാക്കിസ്ഥാനികളെ അറസ്റ്റ് ചെയ്തു. 72 ലഹരിമരുന്നു കേസുകളാണു കണ്ടെത്തിയത്. കുറിയര്‍, തപാല്‍ എന്നിവ വഴിയും ലഹരിക്കടത്തു വര്‍ധിച്ചിട്ടുണ്ട്. മഹാഷ്ട്രയില്‍ എഫിഡ്രിന്‍ ഉല്‍പാദിപ്പിക്കുന്ന 2 ഫാക്ടറികള്‍ കണ്ടെത്തി. ഇവിടെനിന്ന് 500 കിലോ എഫിഡ്രിന്‍ പിടികൂടി. മാരക രാസ ലഹരിമരുന്നായ എംഡിഎംഎ ഉല്‍പാദനത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് എഫിഡ്രിന്‍. ലഹരിമരുന്നായും ഇതുപയോഗിക്കാറുണ്ട്. കടല്‍വഴി സ്വര്‍ണക്കടത്തു വര്‍ധിച്ചിട്ടുണ്ട്.



മണാലി ദ്വീപിനും തമിഴ്നാട് മരയ്ക്കാര്‍ പട്ടണത്തിനും ഇടയില്‍ കടലില്‍ ഉപേക്ഷിച്ച 14.5 കിലോ സ്വര്‍ണം ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ശ്രീലങ്കയില്‍നിന്നുള്ള കപ്പലില്‍നിന്ന് തമിഴ്നാട് തീരത്തു വച്ച് 23 കിലോ സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തു. യുഎഇയില്‍നിന്നു കണ്ടെയ്നറില്‍ കടത്തിയ 110 കിലോ സ്വര്‍ണം മുംബൈയില്‍ പിടികൂടി. സ്വര്‍ണാഭരണമാക്കി കയറ്റുമതി ചെയ്യാനെന്ന വ്യാജേന സ്വര്‍ണം ഇറക്കുമതി ചെയ്തു 110 കിലോ സ്വര്‍ണത്തിന്റെ തട്ടിപ്പു നടത്തിയതും കണ്ടെത്തി. തയ്വാന്‍, കൊറിയ സ്വദേശികളടക്കമുള്ള വിദേശികളെ കാരിയര്‍മാരാക്കുന്നതും വര്‍ധിക്കുകയാണ്.


201920കാലത്ത് 2 തവണയാണു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു നേരെ സ്വര്‍ണക്കടത്തു സംഘങ്ങളുടെ ആക്രമണമുണ്ടായത്. കോഴിക്കോട് വിമാനത്താവള പരിസരത്തും രാജസ്ഥാനിലുമായിരുന്നു ഇത്. 2 തവണയും ആക്രമണം ചെറുത്ത്, സ്വര്‍ണം പിടിച്ചെടുക്കാന്‍ സാധിച്ചു.
നോട്ടു നിരോധനം കാരണം വ്യാജ കറന്‍സി വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.



അപ്പോഴും 16 കേസുകളിലായി 62.40 ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടിച്ചെടുത്തു. തീരുവ വെട്ടിച്ചു വിദേശത്തു നിന്നെത്തിക്കുന്നതും നികുതി നല്‍കാതെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതുമായ സിഗരറ്റുകളുടെ വിപണിയില്‍ ലോകത്തു നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. വിദേശത്തുനിന്നു കള്ളക്കടത്തായി എത്തിക്കുന്ന സിഗരറ്റുകള്‍ പ്രധാന ഘടകമാണിതില്‍. വനോല്‍പനങ്ങള്‍, വന്യജീവികള്‍ എന്നിവയുടെ കടത്തിലും ഇന്ത്യ പിറകിലല്ല. വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളാണ് ഇന്ത്യയില്‍നിന്നു കടത്തുന്നതെങ്കില്‍, ചൈനയില്‍നിന്നുള്ള ചുവന്ന ചെവിയന്‍ ആമയടക്കം ഇവിടത്തെ ആവാസ വ്യവസ്ഥയ്ക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒട്ടേറെ വന്യജീവികളെ ഇന്ത്യയിലേക്കും കള്ളക്കടത്തു നടത്തുന്നുണ്ട്.


605 കേസുകളിലായി 2768 കോടി രൂപയുടെ കള്ളക്കടത്താണ് ആകെ പിടിച്ചത്. 208 കേസുകളിലായി 467 കോടി രൂപയുടെ സ്വര്‍ണം, 71 കേസുകളിലായി 1265 കോടി രൂപയുടെ ലഹരിമരുന്ന്, 27 കേസുകളിലായി 31 കോടി രൂപയുടെ വിദേശകറന്‍സി, 36 കേസുകളിലായി 68 കോടി രൂപയുടെ വിദേശ സിഗരറ്റ്, 30 കേസുകളിലായി 81 കോടി രൂപയുടെ വന്യജീവികള്‍ എന്നിവ പിടിച്ചെടുത്തു. 233 കേസുകളിലായി 856 കോടി രൂപയുടെ മറ്റു സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (24 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (33 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (41 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (48 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (58 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (3 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends