Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മുഖ്യനെയും മോദിയേയും കടത്തിവെട്ടി ലളിതമ്മയാണ് താരം.... തെക്കുംഭാഗം പോലീസിന്റെ കണ്ണുനിറച്ചു

25 APRIL 2021 01:57 PM IST
മലയാളി വാര്‍ത്ത

മഹാമാരിയിലും അലയുന്ന സഹജീവികള്‍ക്ക് സഹായം എത്തിക്കാനുള്ള മനസ്സുമായി വീണ്ടും ലളിതമ്മയെത്തി. തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് വീട്ടില്‍ എഴുപതുകാരി ലളിതമ്മയാണ് കൊച്ചുകുട്ടിയെ പരിചരിച്ചതിന് പ്രതിഫലമായി ലഭിച്ച 3001 രൂപ വാക്സീന്‍ വാങ്ങുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.


തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി വിവരം പറഞ്ഞതോടെ ഇന്‍സ്പെക്ടര്‍ പി.ജി.മധു തഹസില്‍ദാരെ വിവരമറിയിച്ചു. തഹസില്‍ദാര്‍ കെ.ജി.മോഹന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എ.ആര്‍.അനീഷ് എന്നിവരെത്തി ലളിതമ്മയില്‍ നിന്നും തുക ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി കഴിഞ്ഞ തവണ പതിനായിരം രൂപ ഏല്‍പിച്ചതോടെയാണ് ലളിതമ്മ ശ്രദ്ധേയയായത്.മൂന്നു സെന്റ് ഭൂമിയിലെ ഷീറ്റു പാകിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

 





2 മക്കളും കുടുംബവും സമീപത്താണ് താമസിക്കുന്നത്. ഇന്‍സ്പെക്ടര്‍ പി.ജി.മധു, എസ്ഐ സതീഷ് ശേഖര്‍, ഗ്രേഡ് എസ്ഐ എ.സജുമോന്‍, അഡീഷനല്‍ എസ്ഐ സലിം, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ നസീറ, സലീന മഞ്ജു തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്‌സിന്‍ ചലഞ്ച് എന്ന പുതിയ കാമ്പയിന്‍.




വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭംകൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിന്‍ ആരോപിക്കുന്നു.

 





കമ്പനികളില്‍നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം കമ്പനി ഉദ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനംവരെ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് നല്‍കാം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു.


ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിന്‍ ലഭ്യമാകുക. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.



കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്.

വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (20 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (29 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (37 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (44 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (54 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends