Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഗീതയിലൂടെ ഇന്ത്യയെ കരയിച്ച നല്ല മനുഷ്യന്‍... ബജ്രംഗ് ഭായി ജാന്‍ അന്ന് സുഷമയ്ക്കൊപ്പ കട്ടയ്ക്ക്...ഇന്ന് ഇന്ത്യയ്ക്കായി അബ്ദുള്‍ സത്താര്‍ ഈദി

25 APRIL 2021 02:05 PM IST
മലയാളി വാര്‍ത്ത

2015ല്‍ റിലീസ് ചെയ്ത ഒരു ബോളിവുഡ് ചലച്ചിത്രമാണ് ബജ്റംഗി ഭായ്ജാന്‍. പാകിസ്താനില്‍ നിന്നും വന്നു ഇന്ത്യയില്‍ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


ചെറുപ്പകാലത്ത് പാകിസ്ഥാനില്‍ എത്തപ്പെട്ട ഗീത എന്ന ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി തിരികെ നാട്ടിലെത്തിയ വാര്‍ത്ത കുറച്ച് നാള്‍ മുന്‍പാണ് നാം കണ്ടത്. ഗീതയെ തിരികെയെത്തിച്ചതിന് അന്ന് വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ നാം അഭിനന്ദിച്ചു. എന്നാല്‍ ഗീതയെ തിരികെയെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചൊരു സംഘടനയുണ്ട്.

 



പാകിസ്ഥാനിലെ പ്രധാന മനുഷ്യാവകാശ സംഘടനകളിലൊന്നായ ഈദി ഫൗണ്ടേഷനായിരുന്നു അത്. എന്താണ് ഈദി ഫൗണ്ടേഷന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.പ്രവര്‍ത്തനങ്ങളുടെ തുടക്കം1951ല്‍ അബ്ദുള്‍ സത്താര്‍ ഈദി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.



1928ല്‍ ഗുജറാത്തില്‍ ബന്ത്വ പട്ടണത്തിലാണ് അബ്ദുള്‍ സത്താര്‍ ഈദി ജനിച്ചത്. ഇന്ത്യ-പാക് വിഭജന ശേഷം പാകിസ്ഥാനിലേക്ക് പോയ അദ്ദേഹം തന്റെ ഇരുപത്തി മൂന്നാം വയസില്‍ പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 1965ല്‍ നഴ്‌സായ ബില്‍ക്കിസിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് നാല് മക്കളുണ്ട്.



ഇവരെല്ലാം ഈദി ഫൗണ്ടേഷന്‍ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ആരോഗ്യ പ്രവര്‍ത്തകനായ അദ്ദേഹം നീണ്ട 65 വര്‍ഷം സംഘടനയെ നയിച്ചു. രോഗങ്ങളും ദുരിതങ്ങളും മൂലം കഷ്ടതയനുഭവിച്ച പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് നിരന്തരം സേവനം നല്‍കി ഈദി ഫൗണ്ടേഷന്‍ അവിടെ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ പോലും പ്രശസ്തി നേടി.



ഇന്ത്യയ്ക്കും സഹായ ഹസ്തംകൊവിഡ് പോലുളള അടിയന്തര ഘട്ടങ്ങളിലും ആശുപത്രികളിലും ചികിത്സ ആവശ്യമായവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി ഈദി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. മഹാവ്യാധിയെ അകറ്റാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹായം ആവശ്യമുളളവര്‍ക്ക് വേണ്ടിയും ഈദി ഫൗണ്ടേഷന്‍ സഹായമേകാറുണ്ട്. ഓക്‌സിജന്‍ ക്ഷാമവും മറ്റ് കൊവിഡ് പ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയിലേക്ക് 50 ആംബുലന്‍സുകള്‍ അയക്കാന്‍ ഈദി ഫൗണ്ടേഷന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.



അബ്ദുള്‍ സത്താര്‍ ഈദിയുടെ മകനും ഇപ്പോള്‍ ഈദി ഫൗണ്ടേഷന്റെ ഡയറക്ടറുമായ ഫൈസല്‍ ഈദിയാണ് ഈ സഹായം നല്‍കാന്‍ മുന്നോട്ട് വന്നത്. ആംബുലന്‍സുകള്‍ക്കൊപ്പം വളണ്ടിയര്‍മാരെയും ഇന്ത്യയിലേക്കയക്കാന്‍ സംഘടന തയ്യാറായി.10 മിനുട്ടുകള്‍ക്കകം ആംബുലന്‍സ് സേവനംമെഡിക്കല്‍ രംഗത്ത് മാത്രമല്ല അഗതികള്‍ക്കും, അനാഥര്‍ക്കും, വൈകല്യം സംഭവിച്ചവര്‍ക്കും, വനിതാ ശിശു സംരക്ഷണത്തിനും, കാണാതായവരെ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിനും, വായു-കര-ജലമാര്‍ഗങ്ങളിലൂടെ ആംബുലന്‍സ് സൗകര്യത്തിനുമെല്ലാം എപ്പോഴും സന്നദ്ധമാണ് ഈദി ഫൗണ്ടേഷന്‍.

പാകിസ്ഥാനില്‍ മാത്രം 1800 ആംബുലന്‍സ് വാനുകളാണ് സംഘടനയ്ക്കുളളത്. രാജ്യത്തെ ഏത് പ്രദേശത്ത് നിന്നും 10 മിനിട്ടിനകം വൈദ്യ സഹായമെത്തിക്കുന്നുണ്ട് ഈദി ഫൗണ്ടേഷന്‍. ഒരു ദിവസം പതിനായിരക്കണക്കിന് വിളികളാണ് സഹായം ചോദിച്ച് ഇവര്‍ക്കെത്തുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സജീവമായി തന്നെ ഈദി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ഗള്‍ഫ് യുദ്ധ സമയത്ത് ഇറാഖിലും കുവൈത്തിലും സഹായമെത്തിച്ചു.




ഇറാനിലും ഈജിപ്തിലും ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സംഘടന സഹായിച്ചു. പാകിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിയെടുത്ത് വധിച്ച ഡാനിയല്‍ പേള്‍ എന്ന അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്റെ ശരീരം കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ചതും ഈദി ഫൗണ്ടേഷനാണ്. സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുളള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ മാഗ്‌സസെ പുരസ്‌കാരം അബ്ദുള്‍ സത്താര്‍ ഈദിക്കും ഭാര്യ ബില്‍ക്കിസിനും ലഭിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (21 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (30 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (38 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (45 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (55 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (3 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (3 hours ago)

Malayali Vartha Recommends