ആശങ്ക കനക്കുന്നു! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം; 154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.73 തടവുകാര്‍ക്കും 10 ജീവനക്കാര്‍ക്കുമാണ് പോസിറ്റീവായത്.
ഇന്നലെ 71 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കൂടുതല്‍ തടവുകാരില്‍ രോഗം കണ്ടെത്തിയതിനാല്‍ ജയിലിനുള്ളില്‍തന്നെ പ്രത്യേക ചികിത്സ ബ്ലോക്കൊരുക്കിയിരിക്കുകയാണെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയന്റ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും തടവുകാരെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല.
കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണത്. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സാ സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇവരുമായി പ്രാഥമിക സമ്ബര്‍ക്കം പുലര്‍ത്തിയവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതോടെ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തും. തടവുപുള്ളികള്‍ക്ക് തല്‍ക്കാലത്തേക്ക് ജയിലിനുള്ളിലെ ജോലികള്‍ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു .
https://www.facebook.com/Malayalivartha
























