ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 19 ലേക്ക് മാറ്റി കർണാടക ഹൈക്കോടതി

കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി. സുഖമില്ലാതെ കഴിയുന്ന അച്ഛനെ
ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹർജി സമർപ്പിച്ചത്. രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബിനീഷിന്റെ അകൗണ്ടിൽ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടിൽ ഉണ്ടായിരുന്നതെന്നുമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ഒക്ടോബർ 29നാണു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
അർബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണം എന്നായിരുന്നു ബിനീഷിന്റെ വാദം.
എന്നാൽ ഇത് ഇഡി അഭിഭാഷകനും സോളിസിറ്റർ ജനറലുമായ എസ്.വി രാജു എതിർത്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധിനിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് എതിർത്തത്.
https://www.facebook.com/Malayalivartha

























