കേരളത്തെ ഞെട്ടിച്ച ദിനം... ഇന്ന് മാത്രം 95 പേരാണ് കൊവിഡിന് കീഴടങ്ങിയത്! നെഞ്ചത്ത് കൈവച്ച് ജനങ്ങൾ...

ആദ്യതരംഗത്തെ തുടർന്ന് എല്ലാ വാതിലുകളും അടച്ചിട്ട് ലോകം ലോക്ഡൗൺ തുടർന്നപ്പോൾ പ്രകാശം പരക്കാൻ സാധിക്കും വിധം പഴയകാലത്തേക്ക് വീണ്ടും തിരികെ പോകാൻ സാധിക്കുമെന്ന പ്രത്യാശയുണ്ടായിരുന്നു. എന്നാൽ അന്ന് നാം സംഭരിച്ച് വച്ച ആത്മധൈര്യം ചോരുന്ന തരത്തിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പിടിച്ചു കെട്ടാൻ സാധിക്കാത്ത വിധം കൊവിഡ് മരണങ്ങളും ദിനം പ്രതി വർധിക്കുകയാണ്. കേരള ചരിത്രത്തിലെ തന്നെ റെക്കോർഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മാത്രം കൊവിഡ് ബാധിച്ച് കേരളത്തിൽ 95 പേരാണ് മരണപ്പെട്ടത്.
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതിൽ ഇന്നും രോഗികളുടെ കണക്കിൽ മുന്നിൽ നിൽക്കുന്നത് എറണാകളം ജില്ലയാണ്. രണ്ട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അതേപോലെ തന്നെ മഹാമാരിയില്‍ വലയുന്ന ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് 24 മണിക്കൂറിലെ മരണനിരക്കില്‍ പുതിയ റെക്കോഡും സൃഷ്ടിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം 4,205 മരണമാണ് റിപ്പോര്‍ട്ട് ചെയതത്. രാജ്യത്തുടനീളമായി 3,48,421 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കോവിഡിന്റെ രണ്ടാം വരവായ മെയ് 5 ന് ശേഷം രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 30 ലക്ഷമാകുകയാണ്. മൊത്തം മരണം 2.5 ലക്ഷമായി. 37,04,099 കേസുകള്‍ കൂടിയിായതോടെ മൊത്തം കോവിഡ് കേസുകള്‍ 2.33 കോടിയായി. പോസിറ്റീവിറ്റി റേറ്റ് 17.56 ശതമാനമായി.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റുകളും നടന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 24ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളും നല്‍കിക്കഴിഞ്ഞു.
ജനുവരി 16 മുതല്‍ രാജ്യം ഏറ്റവും വലിയ വാക്‌സിനേഷനെന്ന റെക്കോഡിനും അര്‍ഹമായി. അതേസമയം വാക്‌സിനേഷന് മതിയായ ഡോസുകള്‍ കിട്ടാതെ വന്നതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പുറത്ത് നിന്നും വാക്‌സിന്‍ വാങ്ങാനുള്ള നീക്കത്തിലാണ്.
അതേസമയം രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ 90 ശതമാനം ഭാഗത്തേക്കും രോഗം വ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 734 ജില്ലകളില്‍ 640 ജില്ലകളിലെയും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്.
ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വകഭേദമായ വൈറസ് - ബി.1.617 ഇതുവരെ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായിട്ടാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഒക്‌ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് കൂടുതല്‍ മാരകമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. അതിനിടയില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വിവാദമായിട്ടുണ്ട്.
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആണെന്നാണ് ഗ്രാമീണര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























