കേരളത്തെ വിറപ്പിക്കാൻ ടൗട്ടെ വരുന്നു..! തെക്കൻ കേരളത്തിൽ മാത്രം മിന്നലേറ്റ് 4 മരണം....

കേരളത്തിന് ആശങ്കയായി അറബിക്കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത.
ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
ടൗട്ടെ എന്നു പേരിട്ടിരിക്കുന്ന ചുഴലി 16–ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെക്കൂടിയാണു ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വർഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് ടൗട്ടെ. പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിന്റെ അർഥം. തെക്കുകിഴക്കൻ അറബിക്കടലിൽ നാളെയോടെ ന്യൂനമർദം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്.
ലക്ഷദ്വീപിനു സമീപം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം 15–ാം തീയതിയോടെ തീവ്രന്യൂനമർദമായി മാറും. 16–ാം തീയതി വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും.
അറബിക്കടലിൽ ന്യൂനമർദത്തിന്റെ തുടക്കമായപ്പോൾ തന്നെ തെക്കൻ കേരളത്തിൽ മഴ കനത്തു. ഇന്നലെ തിരുവനന്തപുരത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ പ്രളയസമാനമായ സാഹചര്യമാണു ഇന്നലെ സൃഷ്ടിച്ചത്. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ മഴ പാത്രിരാത്രി വരെ നീണ്ടു.
ഇന്നു രാവിലെയും മഴ തുടരുന്നുണ്ടായിരുന്നു. നെയ്യാറ്റിൻകരയിൽ 15 സെന്റിമീറ്ററും തിരുവനന്തപുരത്ത് 14.8 സെന്റിമീറ്ററും മഴ ലഭിച്ചു. തമ്പാനൂർ ഉൾപ്പെടെ തലസ്ഥാനനഗരം മണിക്കൂറുകളോളം വെള്ളത്തിലായി. മഴക്കാലത്തിനു മുൻപ് ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തി കോവിഡിനെത്തുടർന്നു വൈകിയത് വെള്ളക്കെട്ട് രൂക്ഷമാക്കി.
കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പുകൾ സാധാരണ 24 മണിക്കൂറുകൾ മുൻപു നൽകാറുണ്ടെങ്കിലും ഇന്നലെ അതുണ്ടായില്ല. കാലാവസ്ഥാവകുപ്പിന്റെ പ്രവചന പ്രകാരം തിരുവനന്തപുരം ജില്ലയിൽ സാധാരണ മഴയ്ക്കുള്ള ഗ്രീൻ അലർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നലെ ഉച്ചയ്ക്ക് പ്രസിദ്ധീകരിച്ച കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം യെലോ അലർട്ട് നൽകിയിരുന്നത് ഇടുക്കി, മലപ്പുറം ജില്ലകൾക്കു മാത്രം. രാത്രി 10 മണിക്കാണ് ശക്തമായ മഴയ്ക്കുള്ള ആദ്യ മുന്നറിയിപ്പ് വന്നത്. അപ്പോഴേക്കും നഗരം വെള്ളത്തിലായിരുന്നു.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇടുക്കി ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . വെള്ളിയാഴ്ചയോടെ അറബിക്കടലിൽ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. തെക്കൻ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്തത്.
ഇതിനിടയിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴനടുത്ത് അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മാത്രം മരിച്ചത്.
കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 13 വരെ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മിന്നലേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























