പേടി കൂടി തുടങ്ങി അല്ലേ..! യുഡിഎഫിന് പിന്നാലെ മുസ്ലീം ലീഗിലും തലമുറമാറ്റം... കുഞ്ഞാലിക്കുട്ടി ഔട്ട്..! ഡിസിസിയിലും കൂട്ടപിരിച്ചു വിടൽ

കോൺഗ്രസിലെ പ്രമുഖരായ ഗ്രൂപ്പുനേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശന് തുണയായത് രാഹുൽഗാന്ധിയുടെ നിലപാടായിരുന്നു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കു പിന്നാലെ പോകാവുന്ന അവസ്ഥയിലല്ല സംസ്ഥാനത്തെ കോൺഗ്രസെന്നും പ്രവർത്തകരുടെയും ജനങ്ങളുടെയും പൊതുവികാരം മനസ്സിലാക്കിയാവണം തീരുമാനമെന്നും കേന്ദ്രനേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദേശവും നൽകി. ഇതോടെ ചെന്നിത്തലയുടെ സാധ്യത മങ്ങി സതീശന്റെ സാധ്യത ഉദിക്കുകയുമായിരുന്നു.
സംഘടനയിലും സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങുകയാണ് കേന്ദ്രനേതൃത്വം. കെ.പി.സി.സി. അധ്യക്ഷൻ, യു.ഡി.എഫ്. കൺവീനർ സ്ഥാനങ്ങളാവും ആദ്യം മാറുക. കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായും പി.ടി. തോമസിനെയും കെ. മുരളീധരനെയും യു.ഡി.എഫ്. കൺവീനറായും നിലവിൽ വലിയവിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. അശോക് ചവാൻ അധ്യക്ഷനായ സമിതി കേരള നേതാക്കളുമായി സംസാരിച്ച് റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ.
കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗും നേതൃമാറ്റങ്ങളിലേക്ക് കടക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും സംഘടനാതലത്തിലും ശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി അക്കാര്യം തീരുമാനിക്കുകയും ചെയ്തു.
അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയ നീക്കം. അംഗത്വ കാമ്പയിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നാണ് സൂചന. കീഴ്ഘടകങ്ങളിൽ മുതൽ ദേശീയ സമിതിയിൽ വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.
പുതിയ നേതൃനിരയെ കൊണ്ടു വരാൻ ലീഗ് ഒരുങ്ങിയിരിക്കുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റം ആവശ്യമുണ്ടെന്ന പുതുതലമുറയുടെ വികാരം ഉൾക്കൊണ്ട് നേതൃത്വത്തിലും പ്രവർത്തന ശൈലിയിലും അടിമുടി മാറ്റം വരും. ഒരു തോൽവി ഉണ്ടായെന്നു കരുതി ലീഗിനെ പിടിച്ചു കെട്ടാനാകില്ല. പാർട്ടി പുതുമയോടെ പടക്കുതിരയായി മുന്നേറും.
താങ്കൾ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇനി ഒരിക്കലും സംഘടനാ ചുമതലകളിലേക്ക് വരില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇനി വേണ്ടത് പുതിയ നേതൃത്വമാണ്. പുതിയ കമ്മിറ്റി വരുമ്പോൾ ഇപ്പോഴുള്ള അഖിലേന്ത്യാ ദേശീയ സെക്രട്ടറി സ്ഥാനം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കല്ലേറും പഴിയും പൂച്ചെണ്ടായി കാണുന്നുവെന്നായിരുന്നു മറുപടി. ജയിക്കുമ്പോൾ പൂച്ചെണ്ടും തോൽക്കുമ്പോൾ കല്ലേറുമുണ്ടാകും.
2006-ൽ ഇതിലുമേറെ പഴി കേട്ടു. പക്ഷേ, ഞങ്ങൾ ശക്തമായി തിരിച്ചു വന്നു. ഒരിക്കൽ കൂടി അധികാരം കിട്ടിയെന്നു കരുതി ഇടതുപക്ഷം അഹങ്കരിക്കേണ്ട. എല്ലാവരുടെയും അട്ടിപ്പേറവകാശമുണ്ടെന്ന് ഭരണാധികാരികൾ വിചാരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























