സംസ്ഥാനത്ത് ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്ത് ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കും. സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം. വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട, പാദരക്ഷ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്‌സലായി നല്‍കാനും അനുമതി നല്‍കി.
https://www.facebook.com/Malayalivartha


























