'പൃഥ്വിരാജ് പ്രകടിപ്പിച്ചത് കേരളത്തിന്റെ വികാരം'; കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന സ്വാഭാവിക വികാരമാണ് പൃഥ്വിരാജ് പ്രകടപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജ് പ്രകടിപ്പിച്ചത് കേരളത്തിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന സ്വാഭാവിക വികാരമാണ് പൃഥ്വിരാജ് പ്രകടപിപ്പിച്ചത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു.
ഇങ്ങനെയുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് പൃഥ്വിരാജിനോടും അവര്‍ കാണിക്കുന്നു. പക്ഷേ കേരള സമൂഹത്തിന് സംഘപരിവാറിന്റെ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാന്‍ എല്ലാവരും സന്നദ്ധരാവുകയാണ് വേണ്ട തെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























