ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവ് കല് വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ചു

ദുബായില്‍ നിന്നും അവധിക്ക്‌നാട്ടിലെത്തിയ യുവാവ് കല് വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന്‍ സുനു ജോര്‍ജ് (34) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു സനു നാട്ടിലെത്തിയത്. അവധിക്ക് തേവലക്കരയിലുളള വീട്ടിലെത്തിയ സുനു ക്വാറന്റീന്‍ കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴിമാമ്ബ്രതെക്കേതില്‍ വീട്ടില്‍ കുടുബസമേതം എത്തിയത്. ഇവിടെ രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായസുഹൃത്തുക്കളുമൊത്തു നടന്നു പോകവേ സിവൈഎം മന്ദിരത്തിനുസമീപമുള്ള കലുങ്കിലേക്ക് കാല്‍ വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീഴുകയായിരുന്നു.അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























