യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്ബ് നടുവത്തുംമുറിയില്‍ കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജു (26) വിനെയാണ് ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഹരീഷ് ത്രിപുര റൈഫിള്‍സില്‍ ജോലി ചെയ്യുകയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അഞ്ചു രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമീപത്തുള്ള വീട്ടില്‍ നിന്നും അഞ്ചുവിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha


























