ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളി; പതിനൊന്നുപേർ അറസ്റ്റിൽ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച 11 അംഗ സംഘം അറസ്റ്റില്‍. തോട്ടക്കരയില്‍ ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടന്ന ക്രിക്കറ്റ് കളിക്കിടയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുത്തു.
പ്രദേശ വാസികളായ ഇവരെ ജാമ്യത്തില്‍ വിട്ടതായും പൊലീസ് അറിയിച്ചു. ഒറ്റപ്പാലം സി.ഐ ജയേഷ് ബാലന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലത്ത് പരിധോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























