കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍! സംസ്ഥാനത്ത് 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത...

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ പെയ്തു തുടങ്ങുമെന്നും ഇതിനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























