വീട്ടമ്മമാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ... സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അഞ്ചുവര്‍ഷം കൊണ്ട് 2,500 രൂപയാക്കി വര്‍ധിപ്പിക്കും, എല്ലാ മേഖലയിലും മിനിമം കൂലി 700 രൂപയാക്കും.... പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

വീട്ടമ്മമാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ... സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അഞ്ചുവര്‍ഷം കൊണ്ട് 2,500 രൂപയാക്കി വര്‍ധിപ്പിക്കും, എല്ലാ മേഖലയിലും മിനിമം കൂലി 700 രൂപയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി അറിയിച്ചു.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ....
60,000 കോടിയുടെ പശ്ചാത്തല സൗകര്യവികസനം, തെക്ക്- വടക്ക് ജലപാത പൂര്‍ത്തിയാക്കും, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കും, ഇടുക്കി ഉള്‍പ്പെടെ പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാക്കും, 30 ലക്ഷം കുടുംബങ്ങള്‍ക്കു കുടിവെള്ളമെത്തിക്കും
വീടുകളില്‍നിന്ന് ഇറക്കിവിടുന്നവരുടെ സംരക്ഷണം ഇറക്കിവിടുന്നവര്‍തന്നെ ഉറപ്പുവരുത്താന്‍ സംവിധാനം, സോഷ്യല്‍ പൊലീസിങ് ശക്തിപ്പെടുത്തും, ഇ- വാഹനനയം നടപ്പാക്കും, ശബരി റെയില്‍ പൂര്‍ത്തിയാക്കും, 1500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും, നിലവിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സഹായം, 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍.
40 ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍, കാര്‍ഷികമേഖലയില്‍ അഞ്ചു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ലോകനിലവാരമുള്ള 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യയിലെ ആദ്യ പത്തിലും കേരളത്തിലെ ഒരു സ്ഥാപനത്തിനെങ്കിലും ഇടംപിടിക്കാനുള്ള നടപടി.
ഉന്നതവിദ്യാഭ്യാസരംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും, പരമദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും, പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കും.
കൊച്ചി -പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും, കൊച്ചി-മംഗലപുരം ഇടനാഴി, തിരുവനന്തപുരം തലസ്ഥാന വികസനം, സില്‍വര്‍ ലൈന്‍ പദ്ധതി എന്നിവ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha