Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മ്മാണത്തിനും ബജറ്റില്‍ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി

04 JUNE 2021 10:45 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്ന മേഖലകളിലൊന്നാണ് ആരോഗ്യം. നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിശക്തമായ സമ്മര്‍ദ്ദമാണ് നേരിട്ടത്. കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ കുറേക്കൂടി മികച്ച രീതിയില്‍ നേരിടുന്നതിനു വേണ്ടിയും നമ്മുടെ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുന്നില്‍ അനിതരസാധാരണമായ വെല്ലുവിളിയാണുയര്‍ത്തിയത്. നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിശക്തമായ സമ്മര്‍ദ്ദമാണ് നേരിട്ടത്. കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ കുറേക്കൂടി മികച്ച രീതിയില്‍ നേരിടുന്നതിനു വേണ്ടിയും നമ്മുടെ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചത്.
അതോടൊപ്പം കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധികളേയും നമുക്ക് മറികടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സൗജന്യ വാക്‌സിന്‍ വാങ്ങുന്നതിനായി1000 കോടി രൂപയും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും അനുവദിക്കും.
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിക്കും. എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും.
എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി (ഇടടഉ) മാറ്റുന്നു ഈ വര്‍ഷം 25 ഇടടഉകള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപയും, ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലു കളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ ഘട്ടമായി 25 കോടി രൂപയും വകയിരുത്തി.
150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (ഘങഛ) പ്ലാന്റ് സ്ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ അനുവദിക്കും. അമേരിക്കയിലുള്ള ഇലിേൃല ളീൃ ഉശലെമലെ ഇീിേൃീഹന്റെ മാതൃകയിലുള്ള സ്ഥാപനം കേരളത്തില്‍ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഉജഞ) തയ്യാറാക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തി.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപയും വകയിരുത്തി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (കഅഢ) വാക്‌സിന്‍ ഗവേഷണത്തിനും വാക്‌സിന്‍ നിര്‍മ്മാണത്തിനുമായി 10 കോടി രൂപയും അനുവദിക്കും.
ഇത്തരത്തില്‍, ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കാനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റ രീതിയില്‍ പരിപാലിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മികച്ച ആരോഗ്യസേവനങ്ങള്‍ ഒരുക്കുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് ഈ ബജറ്റ് കൂടുതല്‍ കരുത്തു പകരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 minutes ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (13 minutes ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (20 minutes ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (30 minutes ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (1 hour ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (1 hour ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (1 hour ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (2 hours ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (2 hours ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (2 hours ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (2 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (8 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (8 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (8 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (8 hours ago)

Malayali Vartha Recommends