Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു; കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി!! ഉമ്മയുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൻ

05 JUNE 2021 03:58 PM IST
മലയാളി വാര്‍ത്ത

പൊന്നാനി കാരനായ വി പി മുഹമ്മദ് അനസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദാമ്ബത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന വിപി മുഹമ്മദ് അനസ് എന്ന മകന്‍. എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു. പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു തന്റെ ഉമ്മയുടെ വേദനയുടെ കഥ വെളിപ്പെടുത്തിയത്.

മുഹമ്മദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി. കാരണം എന്തെന്നാല്‍, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ പട്ടിണിക്കിടുകയും, ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത്‌ വന്നാലും വയറ്റില്‍ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു - വീട്ടുകാര്‍ക്കെതിരെയും പരാതി പറയാനായിരുന്നു അത്.


ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്ബില്‍ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാര്‍ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോള്‍ തീരുമാനിക്കാം.

ഇനി ഇയാളോടൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാര്‍ എല്ലാം ആ സമയം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റില്‍ കൈവെച്ച്‌ എന്നെ തലോടി.

'താനിപ്പോ ബന്ധം ഉപേക്ഷിച്ചാല്‍ ഈ കുട്ടി വളര്‍ന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാല്‍ താനെന്ത് ഉത്തരം നല്‍കുമെന്ന്' ഒരു നിമിഷം ഉമ്മ ശങ്കിച്ചു.

എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓര്‍ത്ത് മുന്നോട്ട് പോകാമെന്ന്. ഉമ്മ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും.

കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹം വേര്‍പെടുന്നത് വരെ ജീവിതത്തില്‍ സുഖമെന്താണെന്ന് എന്റെ ഉമ്മ അറിഞ്ഞിട്ടില്ല.

എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയന്‍ മരിച്ചപ്പോഴും ഒരു ഭര്‍ത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തില്‍ പോലും നാട്ടില്‍ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല.

മാത്രമല്ല, ഉമ്മയുടെ സാമ്ബാദ്യവും, സ്വര്‍ണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി.

അവസാനം, കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികള്‍ വലുതായ ഈ അവസ്ഥയില്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് മുന്നോട്ട് പോകാന്‍ ഉമ്മ കെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല.

അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാര്‍ക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓര്‍ത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആര്‍ക്കും ഈയൊരവസ്ഥ ഉണ്ടാവരുത്.

 

കാരണം, ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാതിരുന്നത്.

ആയതുകൊണ്ട്, സമൂഹം പറയുന്നത് കേള്‍ക്കാതെ, നിങ്ങള്‍ക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്ബോള്‍ നിങ്ങള്‍ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങള്‍ ഒറ്റയ്‌ക്കാണ്.

ബന്ധങ്ങളില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ല എന്ന ഘട്ടം വന്നാല്‍ അവ ഡ്രോപ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയണം. നമ്മുടെ ഭാവി ആര്‍ക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവര്‍ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം.

ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂര്‍ണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.
വി. പി. മുഹമ്മദ്‌ അനസ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (15 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (24 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (3 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends