അമിത് ഷാ മീശ പിരിച്ചതോടെ കൊടകര കുഴല്‍പ്പണ ഇടപാട് ഒതുക്കാനുള്ള നടപടികള്‍ സഖാവ് പിണറായി വിജയന്‍ തുടങ്ങി...

അമിത് ഷാ മീശ പിരിച്ചതോടെ കൊടകര കുഴല്‍പ്പണ ഇടപാട് ഒതുക്കാനുള്ള നടപടികള്‍ സഖാവ് പിണറായി വിജയന്‍ തുടങ്ങി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള ഇ.ഡിക്ക് കൈമാറാനാണ് മുഖ്യമന്ത്രി കേരള പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആവശ്യമില്ലാത്ത പുലിവാല്‍ പിടിക്കേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാരും സി പി എമ്മും എത്തിയിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റിന് കേരള പോലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. ഹവാല പണം പിടികൂടിയതിന്റെ വിശദാംശങ്ങള്‍ ഇഡിയെ അറിയിക്കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാന്‍ ഇ ഡി, കേരള പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന പോലീസിലെ ഉന്നതനും ഇ.ഡിയും തമ്മിലുള്ള ഇരിപ്പുവശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ക്ക് കേരളത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്ന ഉറപ്പ് ബി ജെ പിയുടെ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന സി പി എം നേതൃത്വം നല്‍കി കഴിഞ്ഞതായാണ് വിവരം. സ്വര്‍ണ്ണക്കടത്തും മുട്ടില്‍ വനം കൊള്ളയുമൊക്കെ ബി ജെ പി ഉയര്‍ത്തികൊണ്ടുവരുമെന്ന സംശയം കേരള സര്‍ക്കാരിനും സി പി എമ്മിനുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കുഴല്‍പണവുമായി ബന്ധപ്പെട്ട് മേയ് ഒന്നിന് ആദ്യഘട്ട റിപ്പോര്‍ട്ട് പൊലീസ് നല്‍കിയിരുന്നു. പ്രാഥമിക വിവരങ്ങളായിരുന്നു അന്ന് കൈമാറിയത്. മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിച്ചിരുന്നു. അത് അന്വേഷിക്കണമോ വേണ്ടയോ എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.
സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും. പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധര്‍മരാജന്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കമെന്നാണ് പോലീസ് പറയുന്നത്.
വിശദമായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടും. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുളള പണമല്ലെന്നും കളളപ്പണമാണെന്നും പൊലീസിന്റെ നിലപാട്. അന്വേഷണം പൂര്‍ത്തിയാകും വരെ പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും. ധര്‍മരാജന്റെ നീക്കം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
കേസില്‍ കവര്‍ച്ചാ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി ഉന്നത നേതാക്കളുടെ ഉപദേശ പ്രകാരമാണെന്നാണ് വിലയിരുത്തല്‍. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതിക്ക് ഹര്‍ജിക്ക് പിന്നിലെ ഗൂഢ ലക്ഷ്യം പെട്ടെന്ന് തന്നെ വ്യക്തമായി. അതാണ് ഹര്‍ജി തുടക്കത്തിലെ പൊളിഞ്ഞത്.
പോലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ധര്‍മ്മരാജന്‍ പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം അന്വേഷണസംഘം കോടതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
അതേ സമയം ബിജെപി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിക്ക് പണം നല്‍കിയെന്ന കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്.
ബിജെപിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. കള്ള കേസ് ചമച്ച് നേതാക്കളെ ജയിലാക്കാന്‍ ശ്രമിക്കുകയാണ്. കൊടകര കേസില്‍ പൊലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നെ നേതാക്കളെ കുരുക്കാനാണ് പുതിയ ടീം ഉണ്ടാക്കിയത്. അതിലെ എല്ലാ ഉദ്യോഗസ്ഥരും സിപിഎം അനുകൂലികളാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.
ധര്‍മ്മരാജന്‍ പണത്തിന്റെ ഉറവിടം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചത്.
റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യമാണ്. ഇപ്പോള്‍ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാന്‍ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി പോലും ചേരാന്‍ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിക്കുന്നു.
ഏതായാലും വാര്‍ത്താ ചാനലുകള്‍ക്കാണ് കുഴല്‍പ്പണ ചാകര നഷ്ടമായത്.
https://www.facebook.com/Malayalivartha