ഗേറ്റിനിടയില്‍ കുടുങ്ങി നായ; നിമിഷങ്ങള്‍ക്കകം ഫയര്‍ ആന്റ് റെസ്ക്യൂ ടീം എത്തി ജീവന്‍ രക്ഷിച്ചു! കോഫി ഹൗസ് ജീവനക്കാരനായ അനില്‍കുമാറാണ് നായയുടെ ദുരവസ്ഥ അധികൃതരെ വിളിച്ചറിയിച്ചത്

ഗേറ്റിന്റെ കമ്പിയിൽ തല കുടുങ്ങിയ തെരുവ് നായക്ക് രക്ഷകനായി കോഫി ഹൗസ് ജീവനക്കാരന്‍ . മൃത പ്രായനായ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നായ ആക്രമാസക്തനായി . ഇതേ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് നായയെ രക്ഷിച്ചത്.
ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് കോഫി ഹൗസ് ജീവനക്കാരനായ അനില്‍കുമാറിന് നായുടെ ദുരവസ്ഥ ശ്രദ്ധയില്‍ പ്പെട്ടത്. മണക്കാട് ശ്രീവരാഗം ഇരമത്ത് ലൈനിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ ഗേറ്റില്‍ തല കുടുങ്ങിയ നിലയില്‍ ആയിരുന്നു.
അവശനായിരുന്ന തെരുവ് നായയെ രക്ഷിക്കാന്‍ അനില്‍ കുമാര്‍ ആദ്യം ശ്രമിച്ചെങ്കിലും പക്ഷെ വിജയിച്ചില്ല. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നായ ആക്രമസക്തനായി. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി നായയെ പുറത്തെത്തിച്ചു.
പ്രഥമിക ചികില്‍സ നല്‍കിയ ശേഷം തെരുവ് നായക്ക്, വെള്ളവും ബിസ്ക്കറ്റും നല്‍കി. തുടര്‍ന്ന് നായയെ സ്വതന്ത്രമാക്കി. തിരുവനന്തപുരം എം എല്‍ എ ഹോസ്റ്റലിലെ സൂപ്പര്‍വൈസര്‍ ആയ അനില്‍കുമാര്‍ കോഫി ഹൗസ് എംപ്ലോയിസ് യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്.
https://www.facebook.com/Malayalivartha