യാത്രക്കാരുടെ കുറവ്... കേരളത്തിലൂടെ ഓടുന്ന ചില സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിറുത്തി; സര്‍വീസ് റദ്ദാക്കിയ 18 ട്രെയിനുകള്‍ ഇവയാണ്

യാത്രക്കാരുടെ കുറവു കണക്കിലെടുത്തു റെയില്‍വേ കേരളത്തിലൂടെയുള്ള ചില സര്‍വീസുകള്‍ റദ്ദാക്കി. 18 ട്രെയിനുകളാണ് ജൂണ്‍ 16 മുതല്‍ സര്‍വീസ് നടത്തുമെന്നു പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരം റെയില്‍വേ നല്‍കാത്തതിനാല്‍ ആശയകുഴപ്പം തുടരുകയാണെന്നു ഫ്രണ്ട്‌സ് ഓണ്‍ വീല്‍സ് സംഘടന പ്രതിനിധി ശാന്ത്ലാല്‍ പറഞ്ഞു.
നാളെ ഇന്റര്‍സിറ്റിയും വഞ്ചിനാടുമുള്‍പ്പെടെയുള്ള ട്രെയിനുകള്‍ പുനരാരംഭിക്കുമെന്ന ധാരണയിലാണു ഒട്ടേറെ യാത്രക്കാര്‍ കാത്തിരിക്കുന്നത്. ട്രെയിനില്ലെങ്കില്‍ അതു മുന്‍കൂട്ടി പറഞ്ഞാല്‍ നേരത്തെ തന്നെ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ സാധിക്കുമെന്നും അവസാന നിമിഷം അറിയിച്ചാല്‍ ജോലി ആവശ്യത്തിനു പോകുന്നവര്‍ക്കു ബുദ്ധിമുട്ടാകുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റദ്ദാക്കിയ ട്രെയിനുകളും ദിവസങ്ങളും ചുവടെ:
1.പുനലൂര്‍മധുരപുനലൂര്‍ എക്‌സ്പ്രസ് 16 മുതല്‍ ജൂലൈ 1 വരെ
2.ചെന്നൈ എഗ്മൂര്‍കൊല്ലം 16 മുതല്‍ ജൂലൈ 1 വരെ
3.എറണാകുളംബാനസവാടി സ്‌പെഷല്‍ 20, 26
4.ബാനസവാടിഎറണാകുളം സ്‌പെഷല്‍ 21, 28
5.കൊച്ചുവേളിമംഗളൂരു അന്ത്യോദയ 17, 19, 24, 26
6.മംഗളൂരുകൊച്ചുവേളി അന്ത്യോദയ18, 20,25, 27
7.തിരുവനന്തപുരം ചെന്നൈ വീക്ക്ലി19, 26
8.ചെന്നൈതിരുവനന്തപുരം വീക്ക്ലി20, 27
9.തിരുവനന്തപുരം മംഗളൂരു മലബാര്‍ 17 മുതല്‍ ജൂലൈ 1 വരെ
10.മംഗളൂരുതിരുവനന്തപുരം മലബാര്‍16 മുതല്‍ 30 വരെ
11.ആലപ്പി ചെന്നൈ എക്‌സ്പ്രസ്17 മുതല്‍ ജൂലൈ 1 വരെ
12.ചെന്നൈആലപ്പി എക്‌സ്പ്രസ് 16 മുതല്‍ 30 വരെ
13.തിരുവനന്തപുരം മധുര അമൃത16 മുതല്‍ 30 വരെ
14.മധുരതിരുവനന്തപുരം അമൃത17 മുതല്‍ ജൂലൈ 1 വരെ
15.ചെന്നൈതിരുവനന്തപുരം സൂപ്പര്‍16 മുതല്‍ 30 വരെ
16.തിരുവനന്തപുരം ചെന്നൈ സൂപ്പര്‍17 മുതല്‍ ജൂലൈ 1 വരെ
17.കൊച്ചുവേളിലോകമാന്യതിലക് സ്‌പെഷല്‍ 17, 20, 24, 27
18.ലോകമാന്യതിലക്‌കൊച്ചുവേളി സ്‌പെഷല്‍ 18, 21, 25, 28
https://www.facebook.com/Malayalivartha