മരംമുറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; ജൂണ്‍ 24 ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തും

മരംമുറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മരംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ 24 ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തും. വയനാട് മുട്ടില്‍ മരം മുറിയില്‍ ഉള്‍പ്പെടെ മുന്‍ വനം റവന്യൂ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെടുന്നത്. മരംമുറി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ സമര പരമ്ബരകളുടെ തുടക്കമാണിതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.
നിലവില്‍ ക്രൈം ബ്രാഞ്ച് വിജിലന്‍സ്-വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് മരംമുറി അന്വേഷിക്കുന്നത്. ഈ അന്വേഷണം പ്രഹസനമാണെന്നും വിശ്വാസ യോഗ്യമല്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം കര്‍ഷകരെ സഹായിക്കാന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് മരം കൊള്ളക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
അതേസമയം, സര്‍ക്കാരിന്റെ സഹായത്തോടെയാടെയാണ് മരംമുറി നടന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് മുട്ടിലും മറ്റു നേതാക്കള്‍ തൃശ്ശൂര്‍, ഇടുക്കി എന്നിവിടങ്ങളിലെയും മരംമുറി നടന്ന പ്രദേശങ്ങള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























